66-ാം ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

KALARIPPAYATTU

തിരുവനന്തപുരം ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ 66-മത് ജില്ലാ ചാമ്പ്യൻഷിപ്പ് പേട്ട ശ്രീനാരായണഗുരു സെന്‍റർ ഹാളിൽ സംഘടിപ്പിച്ചു. സീനിയർ വിഭാഗം 13 ഇനങ്ങളിലും ജൂനിയർ വിഭാഗം 10 ഇനങ്ങളിലും  സബ് ജൂനിയർ വിഭാഗം നാലിനങ്ങളിലു മത്സരങ്ങൾ നടന്നു. വാൾപ്പയറ്റിലും ഉറുമിപ്പയറ്റിലും കൈപ്പോരിലും കഠാരപ്പയറ്റിലും നിരവധി
പേർ പങ്കെടുത്തു.

ALSO READ; ചന്തു ചേകവർ വീണ്ടും ബിഗ് സ്‌ക്രീനിൽ: റീ  റിലീസിനൊരുങ്ങി ഒരു വടക്കൻ വീരഗാഥ

128 ആൺകുട്ടികളും 144 പെൺ കുട്ടികളും വിവിധ വിഭാഗങ്ങളിൽ മാറ്റുരച്ചു. മത്സരങ്ങൾ കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്‍റ് ആർ.ശ്രീധരൻ നായർ ഉദ്ഘാടനം ചെയ്തു‌. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന കോ-ഓപ്പറേറ്റീവ് യൂണിയന്‍
ചെയര്‍മാന്‍ അഡ്വ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍ സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് എസ്.എസ്  സുധീർ, കേരള കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ഡോ. അമ്പു ആർ നായർ, ട്രഷറർ കൃഷ്‌ണപിള്ള, അഡ്വ. കെ.ജി വിധുമോഹൻ, കൂട്ടുമംഗലം വിജയൻ ഗുരുക്കൾ, ബാലചന്ദ്രൻ ആശാൻ, ജെ. ജോസ് എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News