കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച എടത്വ സ്വദേശി ആല്‍വിന്‍ ജോര്‍ജിന്റെ സംസ്‌കാരം സെന്റ് ആന്റണീസ് ചര്‍ച്ചില്‍ നടന്നു. രാവിലെ 9.30 ന് തലവടിയിലെ വീട്ടില്‍ നിന്ന് സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ആല്‍വിന്‍ പഠിച്ച എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു തുടര്‍ന്ന് എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
ALSO READ: എഐ നിരീക്ഷണത്തില്‍ കുളി പാസാക്കാം; ജപ്പാന്റെ മനുഷ്യനെ കുളിപ്പിക്കും വാഷിംഗ് മെഷീന്‍ റെഡി!
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ആല്‍വിന്‍ മരിച്ചത്. തലച്ചോറിനും ശ്വാസകോശത്തിനും ക്ഷതമേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. അപകടത്തില്‍ ആല്‍വിന്‍ ഉള്‍പ്പെടെ ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്.
ALSO READ: നഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്‍റെ മരണം: സൈക്യാട്രി വിഭാഗം അധ്യാപകനെതിരെ പരാതി നൽകി കുടുംബം
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കളര്‍കോട് ചങ്ങനാശേരി റോഡിലായിരുന്നു അപകടമുണ്ടായത്. ഗുരുവായൂരില്‍ നിന്ന് കായംകുളത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും വണ്ടാനം ഭാഗത്തുനിന്നു ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ടവേരയും കൂട്ടിയിടിച്ചാണ് അപകടം. മെഡിക്കല്‍ കോളേജില്‍ നിന്ന് ആലപ്പുഴയില്‍ സിനിമയ്ക്കായി കാറില്‍ വരികയായിരുന്നു പതിനൊന്നംഗ വിദ്യാര്‍ഥികളായിരുന്നു കാറില്‍. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, കോട്ടയം സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദേവ്,ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് മരിച്ച മറ്റുള്ള വിദ്യാര്‍ഥികള്‍.ഗൗരീശങ്കര്‍ എന്ന വിദ്യാര്‍ത്ഥിയാണ് കാറോടിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here