ഇത്രയും പേർ തന്നെ സ്നേഹിക്കുന്നുവോ? ആശ്ചര്യത്തോടെ കാളിദാസ്; മാളവിക ബിഗ്സ്ക്രീനിലേക്കോ? മനസ്സ് തുറന്ന് കാളിദാസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് ജയറാം- പാർവ്വതി ദമ്പതികളുടെ മക്കളായ കാളിദാസും മാളവികയും. കുട്ടിക്കാലം മുതൽ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനാണ് കാളിദാസ്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്‍റെ വീട് അപ്പൂന്‍റേയും തുടങ്ങിയ സിനിമകളിൽ ബാലതാരമായിട്ടായിരുന്നു കാളിദാസ് സിനിമയിലെത്തിയത്. ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന താരമായിരിക്കുകയാണ് കാളിദാസ്. കഴിഞ്ഞിടെയാണ് താൻ പ്രണയത്തിലാണെന്നും തരിണി കലിംഗയാണ് കാമുകിയെന്നും താരം വെളിപ്പെടുത്തിയത്.

ALSO READ: 35 വോട്ടര്‍മാര്‍, രാജസ്ഥാനില്‍ കൗതുകമുണര്‍ത്തുന്ന ഒരു പോളിംഗ് ബൂത്ത്

ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും അനുജത്തി മാളവികയെക്കുറിച്ചും കുറിച്ചും കാളിദാസൻ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയപ്പോൾ നിരവധിപ്പേർ ആശംസ അറിയിച്ചുവെന്നും എന്നാൽ ചിലർ കരയുന്ന സ്മൈലി ഒക്കെയാണ് മെസ്സേജ് അയച്ചതെന്നും കാളിദാസൻ പറയുന്നു. തനിക്ക് വേണ്ടി കരയാൻ ഇത്രയും പേരുണ്ടോ എന്ന് ചിന്തിച്ച് പോയതായും കാളിദാസ് പറയുന്നു.

ALSO READ: ഇ.പി ജയരാജന്‍റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന്

നടന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ​ഗജിനി എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ യുട്യൂബ് ചാനലുകളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു നടൻ. അനിയത്തി മാളവികയുടെ സിനിമ പ്രവേശനത്തെക്കുറിച്ചും കാളിദാസ് സംസാരിക്കുകയുണ്ടായി. മാളവിക സിനിമയിലേക്ക് വരുമെന്ന് തോന്നുന്നില്ലെന്നും സിനിമയിലേക്ക് വെറുതെ വരാനാവില്ലായെന്നുമാണ് കാളിദാസൻ പറഞ്ഞത്. അതേസമയം മാളവികയ്ക്ക് ഡെഡിക്കേഷനും പാഷനും ഉണ്ടെങ്കിൽ തീർച്ചയായും സിനിമയിലേക്ക് വരുമെന്നും കാളിദാസ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News