‘കല്യാണം കഴിക്കാന്‍ പോവുകയാണ്…’; തരിണിയെ വാരിപ്പുണര്‍ന്ന് കാളിദാസ് ജയറാം…

ജയറാമിനെയും കുടുംബത്തിനെയും മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. കഴിഞ്ഞ തിരുവോണത്തിന് കാളിദാസ് ജയറാം പങ്കുവെച്ച കുടുംബ ചിത്രം ഏറെ വൈറലായിരുന്നു. കുടുംബ ചിത്രത്തില്‍ കാളിദാസിനൊപ്പം ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായര്‍ ആയിരുന്നു കാളിദാസിന്റെ കുടുംബ ചിത്രത്തിലുണ്ടായിരുന്ന പുതിയ ആള്‍. ഇതോടെ തരിണിയും കാളിദാസും തമ്മില്‍ പ്രണയത്തിലാണെന്ന് ആരാധകര്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യം ശരിവെച്ച് കാളിദാസും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ താന്‍ തരിണിയെ കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് പൊതുവേദിയില്‍ വെച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കാളിദാസ് ജയറാം.

READ ALSO:തുലാവർഷം സജീവമാകും; 8 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഷി തമിഴ് നക്ഷത്ര അവാര്‍ഡ് 2023ല്‍ ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള പുരസ്‌കാരം ലഭിച്ചത് തരിണിയ്ക്ക് ആയിരുന്നു. തരിണിയോടൊപ്പം ചടങ്ങില്‍ കാളിദാസ് ജയറാമും എത്തിയിരുന്നു. തരിണിയ്ക്ക് പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെ മെന്‍ഷന്‍ ചെയ്യാതാരിക്കാന്‍ പറ്റില്ല എന്നും പറഞ്ഞ അവതാരക കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ കാളിദാസ് തരിണിയെ സന്തോഷത്തോടെ ആലിംഗനം ചെയ്തു. എന്താണ് നിങ്ങളുടെ ബന്ധമെന്നും തുടര്‍ന്ന് അവതാരക ചോദിച്ചു. വിവാഹം കഴിക്കാന്‍ പോകുകയായിരുന്നുവെന്നായിരുന്നു കാളിദാസ് നല്‍കിയ മറുപടി. തുടര്‍ന്ന് കാളിദാസ് നടന്‍ സൂര്യയുടെ ശബ്ദത്തില്‍ തരിണിയെ പ്രൊപ്പോസ് ചെയ്തു. പിന്നീട് കാളിദാസ് തരിണിയെ എടുത്തുയര്‍ത്തി. വീഡിയോ ഇതിനകം തന്നെ വൈറല്‍ ആണ്.

READ ALSO:രജനി, അമിതാഭ് ചിത്രം അണിയറയിൽ ഒരുങ്ങുന്നു; ജയിലറിനെ കടത്തിവെട്ടുമോ? ആവേശത്തോടെ പ്രേക്ഷകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News