‘രജനി’ ഡിസംബര്‍ എട്ടിന് തിയറ്ററുകളിലെത്തും

കാളിദാസ് ജയറാം നായക വേഷത്തില്‍ എത്തുന്ന ‘രജനി’യുടെ റിലീസ് പ്രഖ്യാപിച്ചു. നവരസ ഗ്രൂപ്പ് നവരസ ഫിലിംസിന്റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ എട്ടിന് തിയേറ്ററുകളിലെത്തും. ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ALSO READകടല്‍മക്കളുടെ ആദരവ്; 38തരം മത്സ്യങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ചിത്രം നിര്‍മിച്ച് ഡാവിഞ്ചി സുരേഷ്

സൈജു കുറുപ്പ്, നമിത പ്രമോദ്, ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോണ്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ് ഖന്ന,പൂ രാമു, ഷോണ്‍ റോമി, കരുണാകരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് പൂര്‍ത്തീകരിച്ചത്.

ALSO READകേരളത്തിന്റെ പ്രിയപ്പെട്ട നഞ്ചിയമ്മയ്ക്ക് നവകേരള സദസില്‍ ആദരവ്; ഫോട്ടോ ഗ്യാലറി

‘വിക്രം’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം കാളിദാസ് ജയറാമിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് ‘രജനി’.വിനില്‍ സ്‌കറിയ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News