ജയറാം കുടുംബം വീണ്ടും കല്യാണ തിരക്കിലാണ്. മകൻ കാളിദാസിന്റെ വിവാഹമാണ് താരകുടുംബത്തിലെ മറ്റൊരു വിശേഷം. ഡിസംബർ 8 നു നടക്കുന്ന വിവാഹത്തിന്റെ പ്രീ വെഡിങ് ചടങ്ങുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലടക്കം വൈറലാണ്. ഗുരുവായൂരിൽ വച്ചാണ് വിവാഹം നടക്കുക.
തരിണി കലിംഗരായർ ആണ് വധു. കാളിദാസിന്റെ വിവാഹത്തിനു മുന്നോടിയായുള്ള പ്രീ വെഡ്ഡിംഗ് ചടങ്ങിന്റെ ഫോട്ടോകളും വിഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. “എന്ത് പറയണമെന്നറിയില്ല. മൊത്തം ബ്ലാങ്കായിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, സന്തോഷകരമായ നിമിഷമാണിത്. തരിണിയ്ക്ക് ഒപ്പം പുതിയ ജീവിതം ആരംഭിക്കുകയാണ്. എട്ടാം തീയതി ഗുരുവായൂരിൽ വച്ച് വിവാഹമാണ്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കണം” എന്നാണ് കാളിദാസ് വേദിയിൽ പറഞ്ഞത്.
also read: ഒരു വിജയ് ചിത്രം ഞാൻ അഞ്ച് തവണ കണ്ടു അത്രക്കും തിയേറ്റര്‍ എക്സ്പീരിയന്‍സാണ് ആ സിനിമ നൽകിയത്: ലോകേഷ് കനകരാജ്
മാത്രമല്ല ജയറാം വേദിയിൽ ഇമോഷണലായി സംസാരിച്ചതും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ കലിംഗരായർ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. ആ വലിയ കുടുംബത്തിൽ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നത് ദൈവത്തിന്റെ പുണ്യമാണ്. ദൈവത്തോട് നന്ദി പറയുകയാണ്. തരിണി ഞങ്ങളുടെ മരുമകളല്ല മകൾ തന്നെയാണ്”, കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അതിന്ന് പൂർണമാകുകയാണ് .എന്നെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന് എന്നാണ് ജയറാം പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here