കൗണ്ട് ഡൗൺ സ്റ്റാർട്ട്; താരകുടുംബത്തിൽ വീണ്ടും വിവാഹം

അടുത്തിടെയായിരുന്നു നടൻ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം കഴിഞ്ഞത്. അതിനു ശേഷം മകൻ കാളിദാസിന്റെ വിവാഹം പ്രഖ്യാപിച്ചത്. ഇവരുടെതായ ഫോട്ടോകളും വീഡിയോകളും സോഷ്യൽമീഡിയയിൽ ഏറെ വൈറലാണ്. താരകുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും ഏറെ ആകാംഷയാണ്. ഇപ്പോഴിതാ കാളിദാസിന്റെ വിവാഹത്തിന്റെ കൗണ്ട്ഡൗൺ തുടങ്ങി എന്നറിയിച്ചിരിക്കുകയാണ് കാളിദാസ്. ‘ഇനി പത്തുനാൾ കൂടി’യെന്നാണ് ഭാവി വധു തരിണിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായിയെത്തുന്നത്.

കഴിഞ്ഞ വർഷം നവംബറിലായിരുന്നു മോഡലായ തരിണി കലിംഗരായരുമായുള്ള കാളിദാസിന്റെ വിവാഹ നിശ്ചയം. ഇരുവരുടെയും ഡിസംബറിൽ വിവാഹമുണ്ടാകുമെന്നാണ് ജയറാമും പാർവതിയും അന്ന് പറഞ്ഞിരുന്നു.

also read: ഔദ്യോ​ഗികമായി പിരിഞ്ഞ് ധനുഷും ഐശ്വര്യയും
നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. അടുത്തിടെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ഇവരുടെ വിവാഹം ക്ഷണിച്ച് കൊണ്ടുള്ള ഫോട്ടോ വൈറലായിരുന്നു. 2021 ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണറപ്പ് കൂടിയാണ് നീലഗിരി സ്വദേശിനിയായ തരിണി. മാളവികയുടെ കല്യാണത്തിന്റെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News