‘കലിനരൻ’ സാഹിത്യോത്സവം: എന്‍.പി ചന്ദ്രശേഖരന്‍ കവിതകളുടെ അവതരണവും പഠനവുമായി മണ്ണെ‍ഴുത്ത് എഫ്‌.ബി കൂട്ടായ്‌മ

എൻ. പി. ചന്ദ്രശേഖരന്‍ കവിതകളുടെ അവതരണവും പഠനവുമായി  ‘മണ്ണെഴുത്ത്’ എഫ്ബി കൂട്ടായ്‌മയുടെ മൂന്നാമത് സാഹിത്യോത്സവമായ ‘കലിനരന്’ ഇന്ന് തുടക്കമായി. മാധ്യമപ്രവർത്തകനും കവിയുമായ എന്‍.പി ചന്ദ്രശേഖരനെക്കുറിച്ചുള്ള കുറിപ്പും ‘അച്ഛന്റെ അവകാശം’ എന്ന അദ്ദേഹത്തിന്റെ കവിതയും ‘മണ്ണെഴുത്തിന്റെ’ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചു. പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ, കോടതി വിധിയെത്തുടർന്ന് തുറക്കുകയും തിരുവിതാംകൂറിന്റെ രഹസ്യസ്വത്തുശേഖരം കണ്ടെത്തുകയും ചെയ്‌തപ്പോൾ എ‍ഴുതിയ കവിതയാണിത്. ശക്തവും വ്യത്യസ്‌തവുമായ പ്രമേയമാണ് ‘അച്ഛന്റെ അവകാശ’മെന്ന് മണ്ണെ‍ഴുത്തിനെ നയിക്കുന്ന കവി രാ പ്രസാദ് കുറിച്ചു.

ALSO READ: ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങി : ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

കവിയുടെ നീതിബോധവും സമത്വദർശനവും കവിതയിൽ പ്രതിഫലിക്കുന്നുവെന്ന് വിജയൻ വേണാട്ടുശേരി നിരീക്ഷിച്ചു. ഈ കവിതയിൽ “അധികാരസൗഖ്യവും ജനജീവിതത്തിന്റെ കടുത്ത ദുരിതാവസ്ഥയും സംഘർഷത്തിലേർപ്പെടുന്നു. സമകാലികതയിൽ രാജവാഴ്‌ചയ്ക്ക് പ്രസക്തിയില്ലെന്ന് കവിയ്ക്കറിയാം. പക്ഷേ കണ്ടെടുക്കപ്പെട്ട ആ രാജഭണ്ഡാരം, അത് ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. എന്ന് കവിതയിൽ വായിച്ചെടുക്കാം.”- വിജയൻ പറഞ്ഞു. അച്ഛന്റെ വേർപാട് കവിയിലുളവാക്കിയ തീവ്രനൊമ്പരം കവിതയുടെ അന്തർധാരയായി വർത്തിക്കുന്നുവെന്നും അനന്യശോഭയാർന്ന രചനയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ALSO READ: ‘ആര് ജയിച്ചാലും തോറ്റാലും എനിക്കൊന്നുമില്ല’; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ റോബ് വാള്‍ട്ടര്‍

ഒരാഴ്‌ച തുടരുന്ന സാഹിത്യോത്സവത്തിൽ എൻ.പി ചന്ദ്രശേഖരന്റെ കൂടുതൽ കവിതകൾ പ്രസിദ്ധീകരിക്കും. വായനക്കാർക്കും കവിതകളെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കാവുന്ന വിധമാണ് സാഹിത്യോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News