പ്രഭാസിന്‍റെ ‘കൽക്കി 2898 എ ഡി’ കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ; റിലീസ് തീയതി പുറത്ത്

വൈജയന്തി മൂവീസിന്‍റെ ബാനറിൽ അശ്വിനി ദത്ത് നിർമിക്കുന്ന പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കൽക്കി 2898 എഡി’ കേരളത്തിൽ പ്രദര്‍ശനത്തിനെത്തും. ദുൽഖർ സൽമാന്‍റെ പ്രൊഡക്ഷൻ കമ്പനിയായ വേഫറർ ഫിലിംസാണ് സംസ്ഥാനത്ത് വിതരണത്തിനെത്തിക്കുക. ഇന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കുന്ന ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്തതിന് ശേഷം പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്.

ALSO READ | സുഹൃത്തായ നടിയ്ക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തി; കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ അറസ്റ്റില്‍

ജൂണ്‍ 27ന് ചിത്രം റിലീസിനെത്തുമെന്നാണ് വിവരം. മികച്ച പ്രേക്ഷകപ്രീതി നേടിയ ദുൽഖറിന്റെ ചിത്രമായ ‘സീതരാമം’ നിർമിച്ചത് വൈജയന്തി മൂവീസായിരുന്നു. ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ദീപിക പദുകോണാണ് നായിക. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News