കൽക്കിക്ക് പിന്നിലെ കഠിനപ്രയത്നം; അണിയറപ്രവർത്തകരുടെ അനുഭവം പങ്കുവെച്ച വീഡിയോ പുറത്ത്

പ്രഭാസ് നായകനായ പാൻ ഇന്ത്യൻ ചിത്രം കൽക്കി 2898 എഡിയുടെ അണിയറപ്രവർത്തകരുടെ അനുഭവം പങ്കുവെച്ച വീഡിയോ പുറത്തുവിട്ടു.ആർട്ട്‌, മേക്കപ്പ്, വസ്ത്രാലങ്കാരം, ക്യാമറ, ശബ്ദലേഖനം തുടങ്ങി മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ അനുഭവം ആണ് നിർമാതാക്കൾ തങ്ങളുടെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

also read:33 വർഷങ്ങൾക്ക് ശേഷം വീണ്ടും തിരികെയെത്തി മലയാളികളുടെ ഗന്ധർവ്വൻ

ഈ ചിത്രത്തിനു പിറകിലുള്ളവരുടെ പരിശ്രമങ്ങൾ ഈ വീഡിയോയിൽ വ്യക്തമാകും. ചിത്രത്തിന്റെ സൗണ്ട് റെക്കോർഡർ ആയ സുബ്ബ റാവു, അസിസ്റ്റന്റ്‌ ക്യാമറാമാനായ ബോബി, ഫോക്കസ് പുള്ളറായ ഗുട്ട ഹരികൃഷ്ണ, പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റിലെ വീരേന്ദ്ര തുടങ്ങി അണിയറയിൽ പ്രവർത്തിച്ച വിവിധ കലാകാരന്മാരുടെ അനുഭവങ്ങൾ പ്രേക്ഷകർക്ക് ഈ വീഡിയോയിൽ കാണാം.

അതേസമയം ജൂൺ അവസാന വാരം ചിത്രം നേടിയത് 900 കോടിയിലധികമാണ്. കേരളത്തിൽ വേഫറർ ഫിലിംസ് വിതരണം ചെയ്ത ചിത്രം കേരളത്തിലും മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുകോണും അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കമൽ ഹാസൻ വില്ലനായി എത്തുന്നു എന്ന സവിഷേതയും ചിത്രത്തിനുണ്ട്. ദുൽഖർ സൽമാൻ, ദിഷ പഠാനി, പശുപതി, ശോഭന, അന്നാ ബെൻ, ശാശ്വത ചാറ്റർജി, വിജയ്‌ ദേവരക്കൊണ്ട തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

also read: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News