തിയേറ്ററില്‍ തിരക്കോട് തിരക്ക്; കല്‍ക്കി 2898 എഡി ബ്ലോക്ക് ബസ്റ്ററിലേക്ക്, ഒടിടിയിലെത്താന്‍ വൈകും

സിനിമാ പ്രേമികളെ ആവേശത്തിലാക്കി കല്‍ക്കി 2898 എഡി ബ്ലോക്ക് ബസ്റ്ററിലേക്ക്. പ്രേക്ഷകരിലേക്ക് വന്‍ ഹൈപ്പുമായി എത്തിയ ചിത്രം ആരാധകരുടെ പ്രതീക്ഷ കാക്കും വിധമാണ് മേക്കിംഗ്. ആഗോള തലത്തില്‍ ഇതിനകം തന്നെ 500 കോടി നേടിക്കഴിഞ്ഞ ചിത്രം 1000 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണെന്ന് ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു.

ALSO READ:  ഒരു സംശയവും വേണ്ട, കൂടുതല്‍ ചര്‍ച്ചകള്‍ക്ക് താല്‍പര്യവുമില്ലമെന്ന് സംവിധായകന്‍: മഹാത്മാ അയ്യങ്കാളിയായി മെഗാ സ്റ്റാര്‍ തന്നെ!

ചുരുങ്ങിയ സമയത്തിനുള്ളില്‍ ചിത്രത്തിനു ലഭിച്ച വന്‍ പ്രേക്ഷക പിന്തുണ മൂലം കല്‍ക്കിയുടെ ഒടിടി റിലീസും വൈകിപ്പിക്കുമെന്നുറപ്പായി. ചിത്രത്തിന്റെ തിയേറ്റര്‍ കളക്ഷനെ ബാധിക്കുമെന്നതിനാലാണ് തല്‍ക്കാലം ഒടിടി റിലീസ് ഇപ്പോള്‍ വേണ്ടെന്ന തീരുമാനത്തിലെത്താന്‍ നിര്‍മാതാക്കളെ പ്രേരിപ്പിച്ചത്. പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് നായകനായ ചിത്രം ആദ്യം ജൂലായ് മാസത്തില്‍ ഒടിടിയില്‍ റിലീസ് ചെയ്യാമെന്നായിരുന്നു നിര്‍മാതാക്കളുടെ തീരുമാനം. എന്നാല്‍, പ്രതീക്ഷക്കപ്പുറമുള്ള ചിത്രത്തിന്റെ വിജയം നിര്‍മാതാക്കളെ മാറി ചിന്തിപ്പിച്ചു.

നിലവില്‍ സെപ്റ്റംബര്‍ രണ്ടാം വാരം മതി ചിത്രത്തിന്റെ ഒടിടി റിലീസ് എന്നാണ് നിര്‍മാതാക്കള്‍ ആഗ്രഹിക്കുന്നത്.
ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് അവകാശം നേടിയിരിക്കുന്നത്. ഹിന്ദി പതിപ്പ് നെറ്റ്ഫ്‌ളിക്‌സ്
റിലീസ് ചെയ്യും. ഇതിനിടെ, സിനിമാ റിവ്യൂവേഴ്സിനോട് സിനിമയിലെ രഹസ്യങ്ങള്‍ പുറത്തുവിടരുതെന്ന ഒരു അഭ്യര്‍ത്ഥനയും നിര്‍മാതാക്കള്‍ നടത്തിയിട്ടുണ്ട്. സിനിമയെ നമുക്ക് വിലമതിക്കാമെന്നും കലാസൃഷ്ടികളില്‍ നമുക്ക് മതിപ്പുണ്ടാകണമെന്നുമാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടുള്ള കുറിപ്പില്‍ പറയുന്നു. അപ്ഡേറ്റുകളില്‍ സ്പോയിലറുകള്‍ നല്‍കരുതെന്നും സിനിമാ പ്രേക്ഷകരുടെ കാഴ്ചാനുഭവം നശിപ്പിക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

ALSO READ:  ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളി കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

പ്രശസ്ത ബോളിവുഡ് താരം ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തിന്റെ സംവിധാനം തെലുങ്ക് സംവിധായകന്‍ നാഗ് അശ്വിനാണ്. ചിത്രത്തില്‍ ഉലകനായകന്‍ കമലഹാസനും ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇതിഹാസ കാവ്യം മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിന്റെ പ്രമേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News