‘ആദിപുരുഷ് ആവർത്തിക്കില്ല’ കൽക്കിയായി അവതരിക്കാൻ പ്രഭാസ്: കമൽ ഹാസനും അമിതാഭ് ബച്ചനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും

തുടർച്ചയായ പരാജയങ്ങളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന പ്രഭാസിന് പിടിവള്ളിയായി കൽക്കി സിനിമയുടെ ട്രെയ്‌ലർ പുറത്ത്. 2898 ൽ ഭൂമിയിൽ നടക്കുന്ന ചില സംഭവവികാസങ്ങളെക്കുറിച്ച് സംസാരിക്കുന്ന സിനിമയിൽ ദീപിക, അമിതാഭ് ബച്ചൻ, പശുപതി തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. കഴിഞ്ഞ ദിവസം പ്രൊജക്റ്റ് കെ എന്ന പേരിൽ ചിത്രത്തിന്റേതായി ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ ആദ്യം പുറത്തു വിട്ടിരുന്നു.

ALSO READ: “മൊയ്‌തീൻ ആകേണ്ടിയിരുന്നത് ഉണ്ണി മുകുന്ദൻ, ആ രം​ഗം പുള്ളിക്ക് താങ്ങാൻ പറ്റാതെ സിനിമ ഉപേക്ഷിച്ചു”: ആര്‍ എസ് വിമല്‍

പ്രശസ്തമായ സാൻ ഡിയാ​ഗോ കോമിക്-കോൺ 2023-ൽ വച്ചായിരുന്നു സിനിമയുടെ ആദ്യ പ്രമൊ വിഡിയോ റിലീസ് ചെയ്തത്. സാൻ ഡിയാ​ഗോ കോമിക് കോണിൽ എത്തുന്ന ആദ്യത്തെ ഇന്ത്യൻ സിനിമയെന്ന നേട്ടം പ്രൊജക്റ്റ് കെ സ്വന്തമാക്കിയിട്ടുണ്ട്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ധത്ത് നിർമിക്കുന്ന ചിത്രം സയൻസ് ഫിക്‌ഷൻ വിഭാഗത്തിൽപെടുന്നതാണ്.

ഏറ്റവും കൂടുതൽ മുതൽമുടക്കിൽ നിർമ്മിച്ച പ്രഭാസിന്റെ മുൻ ചിത്രങ്ങളായ രാധേ ശ്യാം, ആദിപുരുഷ് എന്നിവയെല്ലാം ബോക്സോഫീസിൽ പരാജയപ്പെടുകയായിരുന്നു. വലിയ പ്രതീക്ഷയിൽ പുറത്തുവന്ന ആദിപുരുഷ് വിവാദങ്ങളുടെ പെരുമഴയാണ് ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ സൃഷ്ടിച്ചത്. ഹനുമാൻ പൂജയും, ഹനുമാൻ സീറ്റ് പദ്ധതിയുമെല്ലാം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

ALSO READ:  തമി‍ഴ് സിനിമകളില്‍ തമി‍ഴ് അഭിനേതാക്കള്‍ മാത്രം മതി, ചിത്രീകരണം തമിഴ്നാടിനുള്ളിലേക്ക് ചുരുക്കണം: ഫെഫ്‍സി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News