കൊച്ചിയിൽ ബൈക്ക് യാത്രികന്റെ മരണം; അപകടത്തിന് കാരണം കല്ലട ബസിന്റെ അമിതവേഗം; ഡ്രൈവർക്കെതിരെ കേസെടുത്തു

കൊച്ചി മാടവനയിൽ ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം കല്ലട ബസിന്റെ അമിതവേഗം.അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ തെങ്കാശി സ്വദേശി പാൽപാണ്ടിക്കെതിരെ പൊലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.അപകടകരമാം വിധം വാഹനം ഓടിച്ചതിനും കേസുണ്ട്.

ALSO READ: നീറ്റ് -നെറ്റ് ക്രമക്കേടിൽ ഉന്നതതല സമിതി ഇന്ന് യോഗം ചേരും

ബസ് അമിതവേഗത്തിൽ ഓടിച്ചത് മരണമുണ്ടാകുമെന്ന ഉറപ്പോടെയെന്ന് പൊലീസ് പറഞ്ഞു.അപകടത്തിൽ മരിച്ച വാഗമൺ ഉളുപ്പുണ്ണി സ്വദേശി ജിജോ സെബാസ്റ്റ്യന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.ജിജോ ജോലി ചെയ്തിരുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ചൊവ്വാഴ്ച നടക്കും.

also read: മദ്യനയ കേസ് ; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇഡി അപ്പീലിൽ ഇന്ന് വിധി പറഞ്ഞേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News