കല്ലട ബസ് വീണ്ടും അപകടത്തിൽ; കർണാടകയിലെ ഗുണ്ടൽപ്പേട്ടിൽ പിക് അപ്പ് വാഹനം ഇടിച്ച് തെറിപ്പിച്ചു

പിക് അപ്പ് വാഹനം ഇടിച്ച് തെറിപ്പിച്ച് കല്ലട ബസ്. കർണാടകയിലെ ഗുണ്ടൽപ്പേട്ടിൽ വച്ചാണ് മലയാളിയുടെ പിക് അപ്പ് വാഹനം ബസ് ഇടിച്ചുതെറിപ്പിച്ചത്. കൊച്ചിയിലെ ആൽഫ ഒമേഗ സ്ഥാപനത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഗുണ്ടൽപ്പേട്ട് ചെക് പോസ്റ്റിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് അമിത വേഗതയിലെത്തിയ കല്ലട ബസ്സ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ട് മലയാളികൾക്ക് പരിക്കേറ്റു. കൊച്ചിയിൽ നിന്ന് മൈസൂരിലേയ്ക്ക് പോകുന്നവഴിയാണ് സംഭവം.

Also Read; എറണാകുളം മാടവന ജംഗ്ഷനിൽ ഉണ്ടായ അപകടം; സംഭവത്തിൽ കർശന നടപടിയുമായി എംവിഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News