പാലക്കാട് കല്ലടിക്കോട്ട് ലോറി പാഞ്ഞുകയറി നാലു കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പരുക്കേറ്റ എല്ലാ കുട്ടികള്‍ക്കും അടിയന്തര ചികിത്സ നല്‍കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കും. അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. മരണപ്പെട്ട കുട്ടികളുടെ ബന്ധുമിത്രാദികളെ അദ്ദേഹം അനുശോചനം അറിയിച്ചു.
Read Also: കല്ലടിക്കോട് വിദ്യാര്‍ഥികള്‍ക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറി; നാല് പെൺകുട്ടികള്‍ക്ക് ദാരുണാന്ത്യം
അതിനിടെ, സിമന്റ് ലോറി മറിഞ്ഞ് കല്ലടിക്കോട് കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉടന്‍ സംഭവസ്ഥലത്തേക്ക് പോകാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
ലോറിക്ക് അടിയില്‍ പെട്ടാണ് കുട്ടികള്‍ മരിച്ചത്. ആയിഷ, ഇര്‍ഫാന, റിത, നിത എന്നിവരാണ് മരിച്ചത്. കരിമ്പ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍. സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞു മടങ്ങുന്നതിനിടയാണ് അപകടമുണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here