‘കല്ലടിക്കോട് അപകടം അതീവ ദുഃഖകരം’; ഉന്നതതല അന്വേഷണം നടത്തുമെന്നും മന്ത്രി ഗണേഷ് കുമാർ

kalladikkode-accident-ganeshkumar

പാലക്കാട് വാഹനാപകടം അതീവ ദുഃഖകരമാണെന്നും പറയാൻ വാക്കുകളില്ലെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. സംഭവത്തില്‍ ഉന്നതല അന്വേഷണം നടത്തും. സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ് എന്നത് ഇതുവരെ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ലോറികളില്‍ സ്പീഡ് ഗവര്‍ണര്‍ ഊരിയിടുന്ന രീതി തുടരുന്നു. ഇതില്‍ ശക്തമായ നടപടി ഉണ്ടാകും. ലോറികളുടെ സ്പീഡും ഓവര്‍ ലോഡും ഡ്രൈവര്‍മാരുടെ മദ്യപാനവുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. ഇത് തടയാന്‍ പോലീസുമായി ചേര്‍ന്ന് സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

Read Also: ‘കല്ലടിക്കോട് അപകടം ഞെട്ടിക്കുന്നത്’; പരിശോധിച്ച് നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി

പൊതുനിരത്തില്‍ റീല്‍സ് എടുക്കുന്നത് അടക്കം കുറ്റകരമാണ്. റീല്‍സ് എടുക്കാനുള്ള ഇടമല്ല റോഡെന്നും മന്ത്രി കെബി ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. അതിനിടെ, നാല് കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പരിക്കേറ്റ എല്ലാ കുട്ടികള്‍ക്കും അടിയന്തര ചികിത്സ നല്‍കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കും. അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News