കല്ലടിക്കോട് വിദ്യാര്‍ഥികള്‍ക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറി; നാല് പെൺകുട്ടികള്‍ക്ക് ദാരുണാന്ത്യം

kalladikkode-accident-palakkad

പാലക്കാട് കല്ലടിക്കോട് പനയംപാടത്ത് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ലോറിക്ക് അടിയില്‍ പെട്ടാണ് കുട്ടികൾ മരിച്ചത്. ആയിഷ, ഇര്‍ഫാന, റിത, നിത എന്നിവരാണ് മരിച്ചത്. കരിമ്പ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവർ. സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞു മടങ്ങുന്നതിനിടയാണ് അപകടമുണ്ടായത്.

Read Also: കോയമ്പത്തൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് വൻ അപകടം, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനുൾപ്പടെ 3 മലയാളികൾക്ക് ദാരുണാന്ത്യം

ബസിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി വിദ്യാർഥികൾക്ക് മുകളിലേക്ക് മറിയുകയായിരുന്നു. നാല് വിദ്യാര്‍ഥികളാണ് അടിയിൽ ഉണ്ടായിരുന്നത്. നാല് പേരും മരിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ പരുക്കേറ്റ് ചികിത്സയിലാണ്

അപകട സമയം ചെറിയ മഴയുണ്ടായിരുന്നു. സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായി. ദേശീയപാതയുടെ നിര്‍മാണം അശാസ്ത്രീയമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. നിരന്തരം അപകടം നടക്കുന്ന മേഖലയാണിത്.

News Summary: Three children died after a lorry ran into a group of students at Panayampadam in Kalladikode, Palakkad, Kerala.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News