അവിയല് പരുവത്തിലാകാത്ത അവിയല്‍; ഒട്ടും കുഴഞ്ഞുപോകാതിരിക്കാന്‍ ഒരു എളുപ്പവഴി

kallyana sadhya aviyal

മലയാളികള്‍ക്ക് എപ്പോഴും ഇഷ്ടമുള്ള ഒന്നാണ് കല്ല്യാണ സദ്യയ്ക്ക് വിളമ്പുന്ന അവയില്‍. ഒട്ടും കുഴഞ്ഞുപോകാതെ നല്ല കിടിലന്‍ രുചിയിലുള്ള അവിയലാണ് നമുക്ക് പ്രിയം. എന്നാല്‍ ഇന്ന് അത്തരത്തില്‍ ഒരു അവിയല്‍ നമുക്ക് ഉണ്ടാക്കിയാലോ ?

അവിയല്‍

1.ഉരുളക്കിഴങ്ങ് – 100 ഗ്രാം

ചേന – 200 ഗ്രാം

നേന്ത്രക്കായ – 100 ഗ്രാം

പടവലങ്ങ – 50 ഗ്രാം

അച്ചിങ്ങ – 50 ഗ്രാം

കാരറ്റ് – 50 ഗ്രാം

വെള്ളരിക്ക – 100ഗ്രാം

മുരിങ്ങയ്ക്ക – രണ്ട്

2.മഞ്ഞള്‍പ്പൊടി – ഒരു ചെറി സ്പൂണ്‍

മുളകുപൊടി – അര ചെറിയ സ്പൂണ്‍

പച്ചമുളക് – നാല്

കറിവേപ്പില – ഒരു തണ്ട്

വെള്ളം – പാകത്തിന്

3.തേങ്ങ ചുരണ്ടിയത് – മൂന്നു കപ്പ്

ചുവന്നുള്ളി – ആറ്

ജീരകം – അര ചെറിയ സ്പൂണ്‍

പച്ചമുളക് – രണ്ട്

4.ഉപ്പ് – പാകത്തിന്

5.തൈര്, അടിച്ചത് – രണ്ടു വലിയ സ്പൂണ്‍

6.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂണ്‍

കറിവേപ്പില – ഒരു തണ്ട്

Also Read : പൊന്ന് വാങ്ങാന്‍ ഇന്ന് പോകാം; സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് അമ്പരപ്പിക്കും !

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവയിലെ പച്ചക്കറികള്‍ വൃത്തിയാക്കി കനം കുറച്ചു നീളത്തില്‍ മുറിച്ചു കഴുകി വാരുക.

ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേര്‍ത്തു വേവിക്കുക.

മൂന്നാമത്തെ ചേരുവ ചതച്ചും ഉപ്പും പച്ചക്കറിയില്‍ ചേര്‍ത്തു മൂന്നു മിനിറ്റ് മൂടിവച്ചു വേവിക്കുക.

തൈര് ചേര്‍ത്തിളക്കി ആറാമത്തെ ചേരുവ ചേര്‍ത്തു വാങ്ങാം. കുക്കറില്‍ വെക്കാതെ ചട്ടിയിലോ പാത്രത്തിലോ വെച്ചാല്‍ അവിയല്‍ അധികം കുഴഞ്ഞുപോകാതെ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News