അടുത്ത വർഷം മുതൽ കലോത്സവ മാന്വലും കൂടുതൽ കലാരൂപങ്ങളും; 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത വർഷം മുതൽ കലോത്സവ മാന്വൽ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരളത്തിന്റെ കൂടുതൽ കലാരൂപങ്ങളും കലോത്സവത്തിൽ ഉൾപ്പെടുത്തും. നവകേരളം എന്ന ആശയമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വയ്ക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: ഗുസ്തി താരങ്ങളെ സംരക്ഷിക്കാത്ത പ്രധാനമന്ത്രിയാണ് കേരളത്തിൽ വന്ന് സ്ത്രീ സുരക്ഷയെകുറിച്ച് സംസാരിക്കുന്നത്: മന്ത്രി വി എൻ വാസവൻ

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മന്ത്രിമാരായ വി ശിവൻ കുട്ടി, കെ.രാജൻ, കെ. എൻ ബാലഗോപൽ, കെ.ബി.ഗണേഷ് കുമാർ, ചിഞ്ചു റാണി, ചലച്ചിത്ര താരം നിഖില വിമൽ, ആശ ശരത്, എം പിമാർ, എം എൽ എ മാർ എന്നിവർ പങ്കെടുത്തു. ജനുവരി നാലുമുതൽ എട്ട് വരെയാണ് 62 ആമത് സംസ്ഥാന സ്കൂൾ കലോത്സവം അരങ്ങേറുക.

Also Read: ‘കല ഓൺ ക്വയ്‌ലോൺ’ 62ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം, ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സ്വാഗതഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ചടങ്ങിൽ ആദരിച്ചു. സമാപന ചടങ്ങിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News