63മത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനം കലാ വൈവിധ്യങ്ങളുമായാണ് പുരോഗമിക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ എം.ടി നിള വേദിയില്‍ രാവിലെ 9:30 ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരം ആരംഭിച്ചു. ഇതേ വേദിയില്‍ ഹൈ സ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ തിരുവാതിരകളി ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.
വഴുതക്കാട് ഗവണ്മെന്റ് വിമന്‍സ് കോളേജിലെ പെരിയാര്‍ വേദിയില്‍ രാവിലെ 9.30 ന് ഹൈ സ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ നാടോടിനൃത്തമായിരുന്നു. തുടര്‍ന്ന് ഹൈ സ്‌കൂള്‍ വിഭാഗം കോല്‍ക്കളി 2 മണിക്ക് നടക്കും.
ALSO READ: സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഇന്ന് പെണ്‍കരുത്തിന്റെ മൂന്നാം ദിനം
ടാഗോര്‍ തീയേറ്ററിലെ പമ്പയാര്‍ വേദിയില്‍ രാവിലെ 9:30 മുതല്‍ ഹൈ സ്‌കൂള്‍ വിഭാഗം ദഫ്മുട്ട്. തുടര്‍ന്ന് ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ഭരതനാട്യം അരങ്ങേറും.
കിഴക്കേക്കോട്ട കാര്‍ത്തിക തിരുനാള്‍ തിയേറ്ററിലെ അച്ചന്‍കോവിലാര്‍ വേദിയില്‍ രാവിലെ 9:30 ന് ഹൈ സ്‌കൂള്‍ വിഭാഗം ചവിട്ടുനാടകമാണ് അരങ്ങേറുന്നത്. ഗവണ്മെന്റ് എച്ച് എസ് എസ് മണക്കാടിലെ കരമനയാര്‍ വേദിയില്‍ രാവിലെ 9:30 ന് ഹൈ സ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കേരളനടനവും ഉച്ചതിരിഞ്ഞ് 2 മണിക്ക്
ഹൈ സ്‌കൂള്‍ വിഭാഗം പരിചമുട്ടുമാണ് അവതരിപ്പിക്കുന്നത്.
പാളയം സെന്റ് ജോസഫ് എച്ച് എസ് എസ്സിലെ ഭവാനി നദി വേദിയില്‍ രാവിലെ
9.30 ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ മിമിക്രിയും ഉച്ചയ്ക്ക് 12 മണിക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രിയും നടക്കും. തുടര്‍ന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗം വൃന്ദവാദ്യം അരങ്ങേറും.
പട്ടം ഗവണ്മെന്റ് ഗേള്‍സ് എച്ച് എസ് എസ്സിലെ വാമനപുരം നദി വേദിയില്‍ രാവിലെ 9.30 ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ മോണോ ആക്റ്റും ഉച്ചക്ക് 12 മണിക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്റ്റും നടക്കും. തുടര്‍ന്ന് 3 മണിക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗം വട്ടപാട്ട് ആരംഭിക്കും.
വെള്ളയമ്പലത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് മീനച്ചലാര്‍ വേദിയില്‍
രാവിലെ 9.30 ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം മദ്ദളവും ഉച്ചക്ക് 12 മണിക്ക് തബലയും വൈകിട്ട് 3 മണിക്ക് ഹൈ സ്‌കൂള്‍ വിഭാഗം തബലയും നടക്കുന്നതാണ്.
ALSO READ: ബെംഗളൂരുവിൽ രണ്ട് HMPV കേസുകള്‍; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഭാരത് ഭവനിലെ കരുവന്നൂര്‍പ്പുഴ വേദിയില്‍ രാവിലെ 9:30 ന് ഹൈ സ്‌കൂള്‍ വിഭാഗം യക്ഷഗാനം നടക്കുന്നതാണ്. നിശാഗന്ധി ഓഡിറ്റോറിയത്തിലെ കബനി നദി വേദിയില്‍ രാവിലെ 9.30 ന് ഹൈ സ്‌കൂള്‍ വിഭാഗവും ഉച്ചകഴിഞ്ഞ് 2 മണിക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗവും മലപുലയ ആട്ടം അരങ്ങേറുന്നതാണ്.
സെന്റ് മേരീസ് എച് എസ് എസ് പട്ടം വേദിയായ ചിറ്റാരിപുഴയില്‍ രാവിലെ 10 മണിക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗം ബാന്‍ഡ് മേളം അരങ്ങേറും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here