കളിയല്ല കലോത്സവം, കലയോടുള്ള കടമയില്‍ കേരളത്തിന് ഫുള്‍ മാര്‍ക്ക്; മാതൃകയായി സംഘാടനം!

കേരളം ഏവര്‍ക്കും എന്നും മാതൃകയാണ്. അത് ഒത്തുരുമയിലും അങ്ങനെ തന്നെ കാര്യനിര്‍വഹണ ശേഷിയിലും അങ്ങനെ തന്നെ. വിദ്യാഭ്യാസത്തില്‍ ഒന്നാം നമ്പറായ കേരളത്തിന് കലയെ എങ്ങനെ തള്ളികളയാനാകും. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് കേരളത്തിന്റെ സംഘാടനത്തിനും ഫുള്‍ മാര്‍ക്ക് തന്നെ.

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മികച്ച രീതിയില്‍ മുന്നേറുമ്പോള്‍, വേദികളില്‍ എത്തുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങളാണ്. ഒരു കലോത്സവ രാത്രിയില്‍ തലസ്ഥാനത്ത് മഴ പെയ്‌തെങ്കിലും എല്ലാ ദിവസം നല്ല പൊരിവെയിലെത്ത് എത്തുന്നവര്‍ക്കായി കുടിവെള്ള വിതരണത്തിനടക്കം ഇക്കുറി കുറ്റമറ്റ സംവിധാനങ്ങളാണ് കലോത്സവത്തിന്റെ വെല്‍ഫെയര്‍ കമ്മിറ്റി ഒരുക്കിയിരിക്കുന്നത്.

ALSO READ: അക്ഷരസ്‌നേഹികള്‍ക്കും പുസ്തപ്രേമികള്‍ക്കും സന്തോഷിക്കാം; പുസ്തകോത്സവത്തിന് നിയമസഭ ഒരുങ്ങി

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, എല്ലാ വേദികളിലും ശുദ്ധീകരിച്ച കുടിവെള്ളം സ്റ്റീല്‍ ഗ്ലാസുകളില്‍ വിതരണം ചെയ്യുന്നുണ്ട്. കുടിവെള്ള ബ്രാന്‍ഡുകളായ ഹില്ലി അക്വ, റെയില്‍ നീര, നിംസ്് സഹ്യാദ്രി എന്നിവയുടെ പ്ലാന്റുകള്‍ തൈക്കാട് സംഗീത കോളേജില്‍ സ്ഥാപിച്ച് അവിടെ നിന്നാണ് കുടിവെള്ളം എത്തിക്കുന്നത്. 20 ലിറ്ററിന്റെ എഴുന്നൂറിലധികം കാനുകളാണ് ദിനംപ്രതി 25 വേദികളിലേക്കും എത്തിക്കുന്നത്. ചൂട് വെള്ളം, തണുത്ത വെള്ളം, പച്ചവെള്ളം എന്നിവ ലഭിക്കുന്ന തരത്തിലാണ് വാട്ടര്‍ ഡിസ്പെന്‍സറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വേദികള്‍ കൂടാതെ, 27 താമസകേന്ദ്രങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്നുണ്ട്. കടുത്ത ചൂടുള്ള ദിവസങ്ങളില്‍ തടസ്സം കൂടാതെ കുടിവെള്ളം എത്തിക്കുന്നത് മത്സരാര്‍ഥികള്‍ക്കും കലാസ്വാദകര്‍ക്കും വലിയ ആശ്വാസമായെന്ന് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.

കലോത്സവ വേദികളില്‍ അടിയന്തര ചികിത്സ നല്‍കുന്നതിനുള്ള സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. വേദികള്‍ക്കരികില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. അലോപ്പതി ചികിത്സക്കായി എട്ട് മെഡിക്കല്‍ ടീമുകളെ വിന്യസിച്ചിട്ടുണ്ട്. പ്രാഥമിക ചികിത്സ നല്‍കുന്നതിനായി ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന സംഘമുണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രധാന വേദിക്കരികില്‍ അടിയന്തര ചികിത്സ നല്‍കുന്നതിനായി ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. മല്‍സരാര്‍ഥികള്‍ക്കുണ്ടാകുന്ന ഒടിവ്, ചതവ് മുതലായ പരിക്കുകള്‍ ചികിത്സിക്കുന്നതിനായി എണ്ണത്തോണിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, ഔഷധക്കൂട്ട് ചേര്‍ത്ത വെള്ളം വിതരണം ചെയ്തും ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധ ചെലുത്തുകയാണ് സംഘാടകര്‍.

ALSO READ: ഒന്‍പതാമങ്കത്തിലും വിജയസോപാനമേറി കൊക്കല്ലൂരിന്റെ നാടകം ‘ഏറ്റം’

അഗ്‌നിശമനസേനയുടെ ടീമിനെ വിവിധ വേദികളില്‍ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, പൊടിപടലം കൂടുതലുള്ള സ്ഥലങ്ങളിലെത്തി വെള്ളം തളിക്കുന്നതിനായി ഒരു സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News