കേരള സര്‍വകലാശാല കലോത്സവം; എന്താണ് വിസി വിലക്കിയ ഇന്‍തിഫാദ ?

കേരള സര്‍വ്വകലാശാല യുവജനോത്സത്തിന് ഇന്‍തിഫാദയെന്ന പേര് ഉപയോഗിക്കരുതെന്ന് വൈസ് ചാന്‍സലര്‍. ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവയിലും ഈ പേര് ഉപയോഗിക്കരുത്. ഇന്‍തിഫാദ എന്ന പേര് വിലക്കി കേരള സര്‍വ്വകലാശാല വി.സി ഉത്തരവിറക്കി. ഇന്‍തിഫാദ എന്നത് തീവ്രവാദവുമായി ബന്ധമുള്ള പേരാണെന്ന് ചൂണ്ടിക്കാട്ടി എ ബി വി പി നല്‍കിയ പരാതിയിലാണ് വി.സിയുടെ നടപടി.

ഇത് സംബന്ധിച്ച കേസ് നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്റെ തീരുമാനം.

Also Read : കേരള സർവകലാശാല കലോത്സവം; ‘ഇൻതിഫാദയ്ക്ക് വിലക്ക് ‘

എന്നാല്‍ എന്താണ് ഇന്‍തിഫാദ എന്ന വാക്കിന്റെ അര്‍ത്ഥം ? ഉയര്‍ന്നുവരുന്ന പ്രതിരോധം എന്നാണ് ഇന്‍തിഫാദ എന്ന വാക്കിന്റെ അര്‍ത്ഥം. പലസ്തീനിലെ കുട്ടികള്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാനാണ് ‘ഇന്‍തിഫാദ’ എന്ന പേരു നല്‍കിയത്. 1987 – 1990 കാലഘട്ടത്തിലും 2000-2005 കാലഘട്ടത്തിലും ഇസ്രയേലിനെതിരെ പലസ്തീന്‍ ജനത നടത്തിയ അതിജീവന പ്രക്ഷോഭമാണ് ഇന്‍തിഫാദ എന്നറിയപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News