63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തത്സമയ വിവരങ്ങൾ അറിയുവാനായി കൈറ്റ് റിലീസ് ചെയ്ത ഉത്സവം മൊബൈൽ ആപ്പ് സന്ദർശിക്കാം. ഇതിനായി കൈറ്റിന്റെ ulsavam.kite.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. കലോത്സവത്തിന്റെ ഫലങ്ങളും മത്സര വിവരങ്ങളും ഗൂഗിൾ പ്ലേ സ്റ്റോറിൽ https://play.google.com/store/apps/details?id=com.technocuz.kalolsavam എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആപ്ലിക്കേഷനായും ഇതിൽ ലഭിക്കും.
ജനുവരി 4 മുതൽ 8 വരെയാണ് കലോത്സവം നടക്കുന്നത്. കലോത്സവത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയായ നിളയിൽ നിർവഹിച്ചു. 25 വേദികളിലായി 249 ഇനങ്ങളിൽ മത്സരങ്ങൾ നടക്കുന്നത് . ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമാണ്. പതിനയ്യായിരത്തോളം വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്.
കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങൾ കൂടി മത്സര ഇനങ്ങളാകും. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം എന്നീ 5 അഞ്ച് ഗോത്ര നൃത്തരൂപങ്ങൾ ആണ് വേദിയിൽ എത്തുക. കൂടാതെ സംസ്കൃതോത്സവവും അറബിക് കലോത്സവം ഇതിനൊപ്പം നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here