സ്വർണ്ണക്കപ്പുമായെത്തുന്ന പ്രതിഭകൾക്ക് ഇന്ന് കണ്ണൂരിൽ സ്വീകരണം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ്ണക്കപ്പുമായെത്തുന്ന പ്രതിഭകൾക്ക് ഇന്ന് കണ്ണൂരിൽ സ്വീകരണം.ജില്ലാ അതിർത്തിയായ മാഹിപ്പാലത്തിന് സമീപത്ത് നിന്നും തുറന്ന വാഹനത്തിൽ സ്വർണ്ണക്കപ്പ് കണ്ണൂർ നഗരത്തിലേക്ക് കൊണ്ടുവരും.തുടർന്ന് നടക്കുന്ന പരിപാടിയിൽ കലാപ്രതിഭകളെ അനുമേദിക്കും.

Also read:‘ഒരു മുദ്രാവാക്യക്കവിത’: ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയെ അഭിനന്ദിച്ച് എം സ്വരാജ്

23 വർഷത്തിന് ശേഷം കണ്ണൂരിലേക്കെത്തുന്ന സ്വർണ്ണകപ്പിന് ആവേശകരമായ സ്വീകരണമൊരുക്കാനുള്ള ഒരുക്കത്തിലാണ് ജില്ല.കണ്ണൂരിനെ അപമാനിച്ചവർക്ക് മുന്നിൽ കലാകിരീടം ഉയർത്തി മറുപടി നൽകിയ പ്രതിഭകൾക്ക് ഊഷ്മണമായ വരവേൽപ്പാണ് ഒരുക്കുന്നത്.കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കുന്നത്.

Also read:ഇത്തരം ദാരുണ സംഭവങ്ങൾ എന്നെ ഭയപ്പെടുത്തുന്നു; മരിച്ച ആരാധകരുടെ വീട്ടിലെത്തി യഷ്

ജില്ലാ അതിർത്തിയായ മാഹിപ്പാലത്തിനടുത്ത് വച്ച് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ സ്വർണ്ണക്കപ്പുമായി എത്തുന്ന ടീമിനെ സ്വീകരിക്കും.തുടർന്ന് തുറന്ന വാഹനത്തിൽ ഘോഷയാത്രയായി കണ്ണൂർ നഗരത്തിലേക്ക് ആനയിക്കും.ഇതിനിടെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. മീത്തലെ പീടിക,മൊയ്‌തു പാലം,എടക്കാട് ബസാർ ,ചാല,താഴെ ചൊവ്വ കാൽടക്സ് എന്നിവിടങ്ങളിലാണ് സ്വീകരണം. തുടർന്ന് കണ്ണൂർ നഗരത്തിൽ അനുമോദന യോഗം ചേരും.ജനപ്രതിനിധികൾ,കലാസാംസ്കാരി മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News