കലൂർ അപകടം; ഇവൻ്റ് മാനേജ്മെന്റ് ഉടമ കസ്റ്റഡിയിൽ

KALOOR

കലൂർ അപകടത്തിൽ ഇവൻ്റ് മാനേജ്മെന്റ് ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഓസ്കർ ഇവന്റ് ആയിരുന്നു പരിപാടിയുടെ ക്രമീകരണ ചുമതല. ഇവന്റ് മാനേജ്മെന്റ് ഉടമ കൃഷ്ണകുമാറാണ് കസ്റ്റഡിയിലായത്.

അതിനിടെ സംഘാടകർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.പരിപാടിയുടെ നടത്തിപ്പിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി സംഘാടകരായ മൃദംഗ വിഷൻ നൽകിയ അപേക്ഷ പുറത്ത് വന്നിട്ടുണ്ട്.അനുമതി തേടിയത് സ്റ്റേഡിയം ഉപയോഗിക്കാൻ വേണ്ടി മാത്രമാണ്.സ്റ്റേജ് ഉൾപ്പെടെയുള്ള അധികനിർമാണത്തിന് അനുമതി തേടിയില്ല.അധികനിർമ്മാണത്തിന് കൊച്ചി കോർപ്പറേഷനിൽ നിന്നും ഫയർഫോഴ്സിൽ നിന്നും അനുമതി തേടണമെന്ന് ജിസിഡിഎ നിർദ്ദേശിച്ചിരുന്നു.എല്ലാ അനുമതികളും ബന്ധപ്പെട്ട വകുപ്പിൽ നിന്ന് നേടേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്നും ജിസിഡിഎ നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.എന്നാൽ നിർദ്ദേശങ്ങൾ ഒന്നും സംഘാടകരായ മൃദംഗ വിഷൻ പാലിച്ചില്ല എന്നാണ് വ്യക്തമാകുന്നത്.

അതേസമയം കലൂർ ജവഹർലാൽ നെഹ്റു ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരിപാടിയുടെ സംഘാടകർക്കെതിരെ ഗുരുതര ആരോപണവുമായി പരിപാടിയിൽ പങ്കെടുത്ത കുട്ടിയുടെ രക്ഷിതാവ് രംഗത്ത് വന്നിരുന്നു.സംഘാടകർ കൃത്യമായ വിവരം നൽകാതെ കബിളിപ്പിച്ചുവെന്നുംരജിസ്ട്രേഷൻ ഫീസ് എന്ന് പറഞ്ഞ് 3500 രൂപ ആകെ വാങ്ങിയെന്നും ഒരു രക്ഷിതാവ് വെളിപ്പെടുത്തി.
സർക്കാർ പരിപാടി ആണെന്നാണ് കരുതിയതെന്നും പ്രശ്നങ്ങൾക്ക് ശേഷം യാതൊരുവിധത്തിലുള്ള വിവരങ്ങളും നൽകിയിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ;ഉമാ തോമസിൻ്റെ അപകടം: സംഘാടകർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ജിസിഡിഎ ചെയർമാൻ

അതിനിടെ സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നും വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് പരുക്കേറ്റ സംഭവത്തിൽ  സംഘാടകർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള ആരോപിച്ചു .സംഘാടകരുമായുള്ള കരാറിൽ സുരക്ഷാ മാനദണ്ഡം പാലിക്കണമെന്നുണ്ടായിരുന്നുവെന്നും കരാർ വിശദാംശങ്ങൾ ഉച്ചയ്ക്ക് ശേഷം പത്രക്കുറിപ്പിലൂടെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പു വരുത്താൻ നടപടികൾ സ്വീകരിക്കും.ഫുട്ബോൾ പരിപാടികൾക്കു മാത്രമുള്ളതാണ് സ്റ്റേഡിയം.ടർഫിന് ദോഷം വരാത്ത രീതിയിലാണ് അനുമതി നൽകിയത്.”- അദ്ദേഹം പറഞ്ഞു.പൊലീസ് റിപ്പോർട്ടു കൂടി പരിഗണിച്ച് സംഘാടകരെ നോട്ടീസ് നൽകി വിളിപ്പിക്കുമെന്നും സ്റ്റേഡിയത്തിനുള്ളിൽ കാരവാനും അനുമതി നൽകിയിരുന്നില്ലെന്നും ജിസിഡിഎ ചെയർമാൻ പ്രതികരിച്ചു.

അതേസസമയം സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നും വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് പരുക്കേറ്റ സംഭവത്തിൽ പൊലീസ് കേസടുത്തു. ഇന്നലെ കൊച്ചി സ്റ്റേഡിയത്തിൽ പരിപാടി സംഘടിപ്പിച്ച സംഘാടകർക്കെതിരെയാണ് പൊലീസ് നടപടി.സ്റ്റേജ് നിർമ്മാണത്തിലെ അപാകതയ്ക്കെതിരെ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ നില മാറ്റമില്ലാതെ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News