തൃക്കാക്കര എംഎൽഎ ഉമാ തോമസിന് സ്റ്റേജിൽ നിന്ന് വീണ് പരുക്ക് പറ്റിയ കലൂർ സ്റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട കേസിൽ മൃദംഗ വിഷൻ എംഡി നിഗോഷ്കുമാർ ഹാജരായി.
ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നിഗോഷ് കുമാർ ഹാജരായത്. പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് നിഗോഷ് ഹാജരായത്,
കലൂർ സ്റ്റേഡിയം അപകടത്തിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. കലൂർ ഹെൽത്ത് സർക്കിളിലെ എം എൻ നിതയെ ആണ് സസ്‌പെൻഡ് ചെയ്തത്. കലൂരിലെ ഡാൻസ് പരിപാടിയിലും പണം ഇടപാടിലും ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.പാലാരിവട്ടം പൊലീസാണ് കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 316 (2),318(4),3 (5) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ALSO READ; തലസ്ഥാനത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവ മാമാങ്കത്തിന് തിരിതെളിയാന്‍ ഇനി ഒരു ദിവസം മാത്രം
അതേസമയം അപകടത്തിൽ പരുക്ക പറ്റി ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എംഎൽഎ ഉമാ തോമസിൻ്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ഉമാ തോമസിന്റെ ആരോഗ്യ നില സ്റ്റേബിളാണെന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ വെൻ്റിലേറ്റർ മാറ്റാൻ കൂടുതൽ സമയം വേണ്ടി വരും എന്നും അറിയിച്ചു.
എക്സ് റേയിൽ ചെറിയ നീർക്കെട്ട് കണ്ടെത്തിയിട്ടുണ്ട്. ഉമാ തോമസ് സ്വന്തമായി ശ്വസിക്കുന്നുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വെൻ്റിലേറ്റർ മാറ്റാൻ കഴിയും എന്നാണ് പ്രതീക്ഷ. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും വിദഗ്ധ ഡോക്ടർ എത്തിയിരുന്നു. ചികിത്സയിൽ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നും നേരിയ രീതിയിൽ എം എൽ എ സംസാരിച്ചു. എന്നാൽ അപകടനില പൂർണ്ണമായും തരണം ചെയ്തു എന്ന് പറയാറായിട്ടില്ല എന്നും ഡോക്ടർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here