കലൂർ അപകടത്തിൽ ഇവൻ്റ് മാനേജ്മെന്റ് ഉടമ കൃഷ്ണ കുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.പാലാരിവട്ടം പോലീസ് ആണ് കൃഷ്ണ കുമാറിനെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ ജാമ്യത്തിൽ വിടും
അതിനിടെ സംഘാടകർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.പരിപാടിയുടെ നടത്തിപ്പിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്.
കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി സംഘാടകരായ മൃദംഗ വിഷൻ നൽകിയ അപേക്ഷയും പുറത്ത് വന്നിരുന്നു.അനുമതി തേടിയത് സ്റ്റേഡിയം ഉപയോഗിക്കാൻ വേണ്ടി മാത്രമാണ്.സ്റ്റേജ് ഉൾപ്പെടെയുള്ള അധികനിർമാണത്തിന് അനുമതി തേടിയില്ല.അധികനിർമ്മാണത്തിന് കൊച്ചി കോർപ്പറേഷനിൽ നിന്നും ഫയർഫോഴ്സിൽ നിന്നും അനുമതി തേടണമെന്ന് ജിസിഡിഎ നിർദ്ദേശിച്ചിരുന്നു.എല്ലാ അനുമതികളും ബന്ധപ്പെട്ട വകുപ്പിൽ നിന്ന് നേടേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്നും ജിസിഡിഎ നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.എന്നാൽ നിർദ്ദേശങ്ങൾ ഒന്നും സംഘാടകരായ മൃദംഗ വിഷൻ പാലിച്ചില്ല എന്നാണ് വ്യക്തമാകുന്നത്.
അതേസമയം കലൂർ ജവഹർലാൽ നെഹ്റു ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരിപാടിയുടെ സംഘാടകർക്കെതിരെ ഗുരുതര ആരോപണവുമായി പരിപാടിയിൽ പങ്കെടുത്ത കുട്ടിയുടെ രക്ഷിതാവ് രംഗത്ത് വന്നിരുന്നു.സംഘാടകർ കൃത്യമായ വിവരം നൽകാതെ കബിളിപ്പിച്ചുവെന്നുംരജിസ്ട്രേഷൻ ഫീസ് എന്ന് പറഞ്ഞ് 3500 രൂപ ആകെ വാങ്ങിയെന്നും ഒരു രക്ഷിതാവ് വെളിപ്പെടുത്തി.
സർക്കാർ പരിപാടി ആണെന്നാണ് കരുതിയതെന്നും പ്രശ്നങ്ങൾക്ക് ശേഷം യാതൊരുവിധത്തിലുള്ള വിവരങ്ങളും നൽകിയിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here