കലൂർ സ്റ്റേഡിയം അപകടം; നൃത്ത പരിപാടി നടത്തിയത് കൊച്ചി കോർപ്പറേഷന്റെ അനുമതിയില്ലാതെ

കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടി നടത്തിയത് അനുമതിയില്ലാതെ എന്ന് കൊച്ചി കോർപ്പറേഷൻ. പരിപാടിക്ക് വിനോദ നികുതി അടച്ചില്ല എന്നും നികുതി അടയ്ക്കാതെയാണ് ഓൺലൈനിൽ ടിക്കറ്റ് വിൽപ്പന നടത്തിയതെന്നും മേയർ എം.അനിൽകുമാർ പറഞ്ഞു.

അതേസമയം കലൂർ സ്റ്റേഡിയം അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യത്തിൽ നേരിയ പുരോഗതി. പറയുന്ന കാര്യങ്ങളോട് ഉമാ തോമസ് എം എൽ എ പ്രതികരിക്കുന്നുണ്ട് എന്നും സെഡേഷൻ്റെ അളവ് കുറച്ചു എന്നുമാണ് വിവരം.മെഡിക്കൽ ബുള്ളറ്റിൻ റിപ്പോർട്ട് പുറത്തിറക്കി.

also read: ഉമാ തോമസിന്റെ ആരോഗ്യത്തിൽ നേരിയ പുരോഗതി, വെൻ്റിലേറ്ററിൽ തന്നെ തുടരും

എക്സ്റയിൽ നേരിയ പുരോഗതി കാണുന്നു.ശ്വാസകോശത്തിലെ ഇൻഫെക്ഷൻ ആണ് വെല്ലുവിളി, വെൻ്റിലേറ്ററിൽ തന്നെ തുടരും, ഗുരുതരാവസ്ഥയിൽ നിന്ന് മാറി എന്ന് പറയാൻ ആകില്ല, ഇൻഫെക്ഷൻ കുറഞ്ഞിട്ടില്ല. കണ്ണ് തുറക്കാൻ പറഞ്ഞപ്പോൾ കണ്ണ് തുറന്നുവെന്നും പറഞ്ഞതിനോടെല്ലാം അമ്മ പ്രതികരിച്ചു എന്നുമാണ് മകൻ പറഞ്ഞത്.

അതേസമയം കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ കൂടുതൽ പേരുടെ അറസ്റ്റിനു സാധ്യതയുണ്ട്. കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച എന്ന് സംയുക്ത പരിശോധന റിപ്പോർട്ട്‌. പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളാണ് റിപ്പോർട്ട്‌ തയ്യാറാക്കിയത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News