രേഷ്മയെ കൊല്ലാൻ കാരണം ശരീരത്തിൽ മരുന്ന് കുത്തിവെച്ചെന്ന സംശയം കൊണ്ട്; രാവിലെ എണീക്കുമ്പോൾ വായില്‍ രക്തം നിറയുമായിരുന്നു, പ്രതിയുടെ മൊഴി

തന്‍റെ ശരീരത്തിൽ മരുന്ന് കുത്തിവെച്ചെന്ന സംശയത്തെത്തുടർന്നാണ് രേഷ്മയെ കൊലപ്പെടുത്തിയതെന്ന് പ്രതിയുടെ മൊഴി.ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ വായില്‍ രക്തം നിറയുമായിരുന്നെന്നും കലൂരിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നൗഷിദ് പൊലീസിനോട് പറഞ്ഞു.

Also Read: കോട്ടയം നഗരത്തിൽ സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതി പിടിയില്‍

അവിശ്വസനീയമായ പല കാര്യങ്ങളാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി നൗഷിദ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.ഹോട്ടലില്‍ കെയര്‍ടേക്കറായിരുന്ന നൗഷിദ് പലതവണ രേഷ്മയുമായി ഒന്നിച്ച് താമസിച്ചിരുന്നുവെന്നും ആ സമയങ്ങളിലാണ് രേഷ്മ നൗഷിദ് അറിയാതെ ശരീരത്തില്‍ മരുന്ന് കുത്തിവെച്ചിരുന്നതെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി.രാത്രി ഉറങ്ങുമ്പോള്‍ സിറിഞ്ച് ഉപയോഗിച്ചാണ് കുത്തിയിരുന്നതെന്നും രാവിലെ ഉറക്കമുണരുമ്പോള്‍ വായില്‍ രക്തം നിറയുമായിരുന്നെന്നും നൗഷിദ് പൊലീസിനോട് പറഞ്ഞു.

മരുന്ന് കുത്തിവെച്ചതിനെത്തുടര്‍ന്ന് ആരോഗ്യം ക്ഷയിച്ചെന്നും ആരോഗ്യപരമായ തന്‍റെ ന്യൂനതകളെക്കുറിച്ച് രേഷ്മ സൃഹൃത്തുക്കളോട് പറഞ്ഞുവെന്നും നൗഷിദ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി.ഇതെത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായതെന്നും ഇയാള്‍ മൊഴി നല്‍കിയതായാണ് വിവരം.സൗഹൃദം അവസാനിപ്പിക്കാന്‍ രേഷ്മ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് നൗഷിദ് ആദ്യം പറഞ്ഞിരുന്നത്.ഈ സാഹചര്യത്തില്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരണമെങ്കില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യണം. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാനായി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കാനാണ് പൊലീസിന്‍റെ തീരുമാനം.

Also Read: ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News