കലൂരിലെ വിവാദ നൃത്ത പരിപാടിയിൽ സംഘാടകരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയാണ് ഇക്കാര്യം അറിയിച്ചത്.
പണം എങ്ങോട്ടു പോയി എന്നതു സംബന്ധിച്ചാണ് പരിശോധിക്കുന്നത്.ജിസിഡിഎ, കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും രേഖകൾ ഉൾപ്പെടെ ശേഖരിച്ചുവെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ALSO READ; പിവി അൻവറിൻ്റെ സ്വീകരണം ഗംഭീരമാക്കാൻ കൊലക്കേസ് പ്രതിയും
സ്റ്റേഡിയം അപകടത്തിൽ ഓസ്‌കർ ഇവൻ്റ്സ് ഉടമ ജെനീഷിനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. തൃശൂരിൽ നിന്നുമാണ് പാലാരിവട്ടം പൊലീസ് ജനീഷിനെ കസ്റ്റഡിയിൽ എടുത്തത്. ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ജനീഷ് പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം നൃത്ത പരിപാടിക്കിടെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി ഇന്നലെ രംഗത്ത് വന്നിരുന്നു. ഒരാൾ വീണ് ഗുരുതരമായി പരിക്കേറ്റിട്ടും, എന്തുകൊണ്ട് പരിപാടി കുറച്ചുനേരത്തേക്ക് എങ്കിലും നിര്‍ത്തിവെച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. മനുഷ്യത്വം എന്നൊന്നില്ലേയെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് തുറന്നടിച്ചു.‘മനുഷ്യത്വം എന്നൊന്നില്ലേ. ഗാലറിയിൽ നിന്ന് വീണ ഉമ തോമസ് എംഎൽഎയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാദ്ധ്യത സംഘാടകർക്കുണ്ടായിരുന്നില്ലേ? അരമണിക്കൂർ പരിപാടി നിർത്തി വച്ചെന്ന് കരുതി എന്ത് സംഭവിക്കുമായിരുന്നു. എംഎൽഎയ്ക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണ മനുഷ്യരുടെ ഗതിയെന്തായിരിക്കും. ഉമ തോമസിന് പരിക്കേറ്റപ്പോൾ സംഘാടകർ കാണിച്ചത് ക്രൂരതയാണ്’ – കോടതി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here