കലൂർ സ്‌റ്റേഡിയം അപകടം; കോൺഗ്രസ്‌ നടത്തുന്ന പ്രതിഷേധങ്ങൾക്ക്‌ പിന്നിൽ രാഷ്ട്രീയ താൽപര്യമെന്ന്‌ കൊച്ചി മേയർ

kochi mayor

കലൂർ സ്‌റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട്‌ കോൺഗ്രസ്‌ നടത്തുന്ന പ്രതിഷേധങ്ങൾക്ക്‌ പിന്നിൽ രാഷ്ട്രീയ താൽപര്യമെന്ന്‌ കൊച്ചി മേയർ എം അനിൽകുമാർ. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ജുഡീഷ്യൽ അന്വേഷണം സാധ്യമല്ല. നിലവിലെ അന്വേഷണത്തിൽ പുകമറ സൃഷ്ടിച്ച് കുറ്റവാളികളെ രക്ഷിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജിസിഡിഎ ചെയർമാനുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ല.

അപകടം ആവർത്തിക്കാതിരിക്കാൻ കർശനമായ നടപടികൾ കോർപറേഷൻ സ്വീകരിക്കുമെന്നും മേയർ പറഞ്ഞു. അതേസമയം നഗരസഭാ കൗൺസിൽ യോഗത്തിൽ മേയറുടെ മറുപടി കേൾക്കാൻ തയ്യാറാകാതെയാണ് പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി പ്രതിഷേധിച്ചത്. ഉത്തരവാദിത്വം മേയർക്കാണെന്നും, രാജിവെയ്ക്കണമെന്നും സ്ഥലം കൌൺസിലർ ദീപ്തി മേരി വർഗീസ് ആവശ്യപ്പെട്ടു. എന്നാൽ കൗൺസിലർക്കും ഉത്തരവാദിത്വം ഇല്ലേയെന്നായിരുന്നു മേയറുടെ മറുപടി ഇതോടെ കൗൺസിൽ പിരിഞ്ഞു.

ALSO READ; ‘ഉപചോദ്യം ചോദിക്കാൻ മിഠായിയും ചെറുകുറിപ്പും’; സഭാനുഭവങ്ങളുടെ കയ്പ്പും മധുരവും പങ്കുവെച്ച് മുന്‍ സ്പീക്കർമാർ

അതേ സമയം, കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നും താഴെ വീണ് ഗുരുതര പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി രേഖപ്പെടുത്തി. രണ്ട് ദിവസം മുമ്പ് എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന എംഎല്‍എ ഉമാ തോമസിനെ മന്ത്രി വീണ ജോർജ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. മകന്‍ വിഷ്ണുവിനെ കണ്ട് സംസാരിച്ചുവെന്ന കാര്യവും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. എംഎല്‍എയുടെ ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിലും വേഗം മെച്ചപ്പെട്ട് വരുന്നതായി ക്രിട്ടിക്കല്‍ കെയറിന്റെ ചുമതലയുള്ള ഡോ. ഗൗതം അറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എംഎല്‍എ പരസഹായത്തോടെ എഴുന്നേറ്റ് കസേരയില്‍ ഇരുന്നുവെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News