ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ നിന്നുള്ള ക്ലിയറന്‍സ് നേടാതെയാണ് സംഘാടകര്‍ കലൂര്‍ സ്റ്റേഡിയത്തിൽ മെഗാ ഡാൻസ് നടത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ജി സി ഡി എ 24 വ്യവസ്ഥകളും മാനദണ്ഡങ്ങളും നല്‍കിയിരുന്നു. പലതും സംഘാടകര്‍ പാലിച്ചിട്ടില്ല. പിഡബ്ല്യുഡിക്കും ഫയര്‍ഫോഴ്‌സിനും കത്തുനല്‍കി പരിശോധിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണർ അറിയിച്ചു.
125, 125 B വകുപ്പുകള്‍ ചേർത്ത് പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 12,000 ഡാന്‍സര്‍മാരുടെ ഡാന്‍സ് പരിപാടി ഉണ്ടെന്ന് സംഘാടകര്‍ പൊലീസിനെ അറിയിച്ചിരുന്നു. സംഘാടകരുടെ 150 ഓളം വോളണ്ടിയര്‍മാര്‍ ഉണ്ടായിരുന്നു. സ്വകാര്യ പരിപാടിയായിരുന്നു ഇതെന്നും കമ്മീഷണർ അറിയിച്ചു. മൃദംഗ വിഷന്‍ ആണ് സംഘാടകര്‍. വേദി ഒരുക്കിയത് ഓസ്‌കാര്‍ ഇവന്റ്‌സ് ആണ്.
Read Also: കലൂർ അപകടം;ഇവൻ്റ് മാനേജ്മെൻ്റ് ഉടമ അറസ്റ്റിൽ
അപകടത്തെ തുടർന്ന് ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയില്ല. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്യുന്നുണ്ട്. ദിവ്യാ ഉണ്ണി ഉള്‍പ്പെടെയുള്ളവരുടെ പങ്ക് എന്താണെന്ന് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വിളിച്ചു വരുത്തുമെന്നും കമ്മീഷണർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here