കലൂർ സ്റ്റേഡിയം അപകടത്തിൽ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറിനെ പൊലീസ് ചോദ്യം ചെയ്യുന്നു. കൊച്ചി എസിപിയുടെ നേതൃത്വത്തിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ആണ് ചോദ്യം ചെയ്യൽ. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് നിഗോഷ് കുമാർ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. അതേ സമയം, ഓസ്കാർ ഇവന്‍റ് മാനേജ്മെൻറ് പ്രൊപ്രൈറ്റർ പിഎസ് ജനീഷ് ഹാജരായില്ല. അപകടവുമായി ബന്ധപ്പെട്ട കേസിൽ ഇരുവരും പ്രതികളാണ്. നിഗോഷ് കുമാറിനെതിരെ സാമ്പത്തിക തട്ടിപ്പിനും കേസ് എടുത്തിട്ടുണ്ട്.
ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം വിലയിരുത്തി. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും രണ്ടു ദിവസത്തിനകം വെന്‍റിലേറ്ററിൽ നിന്നും മറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടർമാർ പറഞ്ഞു.
കലൂർ സ്റ്റേഡിയം അപകടത്തിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. കലൂർ ഹെൽത്ത് സർക്കിളിലെ എം എൻ നിതയെ ആണ് സസ്‌പെൻഡ് ചെയ്തത്. കലൂരിലെ ഡാൻസ് പരിപാടിയിലും പണം ഇടപാടിലും ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.പാലാരിവട്ടം പൊലീസാണ് കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 316 (2),318(4),3 (5) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here