കൊച്ചി കലൂർ സ്‌റ്റേഡിയത്തിലുണ്ടായ അപകടത്തെ തുടർന്നെടുത്ത കേസിലെ പ്രതികൾക്ക് ഇടക്കാല ജാമ്യം. സ്‌റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിയുടെ നടത്തിപ്പുകാരായ മൃദംഗ വിഷന്റെ സിഇഒ ഷമീർ അബ്ദുൾ റഹിം, ക്രമീകരണങ്ങൾ ഒരുക്കിയ ഇവന്റ്‌സ് ഇന്ത്യ പ്രൊപ്രൈറ്റർ എംടി കൃഷ്‌ണകുമാർ, താൽക്കാലിക സ്‌റ്റേജ് തയ്യാറാക്കിയ മുളന്തുരുത്തി സ്വദേശി ബെന്നി എന്നിവർക്കാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികളോട് ജനുവരി മൂന്നിന് ഹാജരാകാൻ കോടതി നിർദേശിച്ചു.
താൽക്കാലിക സ്‌റ്റേജ് നിർമിച്ചത് അശാസ്‌ത്രീയമാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. താൽക്കാലിക സ്‌റ്റേജ് നിർമാണത്തിൽ അപാകതകളുണ്ടെന്നും അനുമതിയില്ലാതെയാണിത് തയ്യാറാക്കിയതെന്നും പൊതുമരാമത്ത്, അഗ്നിശമന സേന അന്വേഷണ റിപ്പോർട്ടുകളുമുണ്ട്.
ALSO READ; കലൂർ സ്റ്റേഡിയം അപകടം: നൃത്തപരിപാടിയുടെ മുഖ്യ സംഘാടകര്‍ പൊലീസിനു മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി
മൃദംഗ വിഷൻ മാനേജിങ് ഡയറക്ടർ എം നിഗേഷ്‌കുമാർ , ഓസ്കാർ ഇവന്റ് മാനേജ്മെന്റ് സ്ഥാപന ഉടമ പിഎസ് ജനീഷ് എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. മുഴുവൻ പ്രതികൾക്കെതിരെയും നരഹത്യശ്രമത്തിന് ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. നിഗോഷ് കുമാറിനോടും പി എസ് ജനീഷിനോടും വ്യാഴാഴ്‌ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്‌ചയാണ് ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുള്ള നൃത്തപരിപാടിയിൽ അതിഥിയായെത്തിയ ഉമ തോമസ് എംഎൽഎ താൽക്കാലിക സ്‌റ്റേജിൽ നിന്നും വീണതും ഗുരുതരമായി പരിക്കേറ്റതും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here