കാശിയിൽപാതി കല്പാത്തി; ആയിരങ്ങളെ സാക്ഷിയാക്കി ദേവരഥസംഗമം

Kalpathi Radhothsavam

അഗ്രഹാര വീഥിയിലെ പ്രയാണത്തിന് ശേഷം ആയിരങ്ങളെ സാക്ഷിയാക്കി കൽപ്പാത്തിയിൽ ദേവരഥസംഗമം. 3 ദിവസത്തെ രഥപ്രായണം പൂർത്തിയാക്കിയാണ് ദേവരഥങ്ങൾ തേര്മുട്ടിയിൽ സംഗമിച്ചത്. തേരിലേറിയെത്തി പരസ്പരം ദേവൻമാർ കണ്ടുമുട്ടന്നത് കാണാൻ ജനപ്രവാഹമാണ് കൽപ്പാത്തിയിലേക്ക് എത്തിയത്.

പതിനായിരങ്ങൾ ഒഴുകിയെത്തിയ സായം സന്ധ്യയിൽ കൽപ്പാത്തിയുടെ മണ്ണ് ദേവരഥ സംഗമത്തിന്റെ പുണ്യം നുകർന്നു. ഒരു വർഷം നീണ്ട കാത്തിരിപ്പിനോടുവിൽ വൈകിട്ട് 7 മണിയോടെയാണ് വിശാലാക്ഷി സമേതനായ വിശ്വനാഥന് മുന്നിൽ ദേവരഥങ്ങൾ മുഖമുഖം വന്നത്. വെയിൽ ചാഞ്ഞു തുടങ്ങുമ്പോഴേക്കും പ്രദക്ഷിണ വഴികളിലൂടെ രഥങ്ങൾ വലിച്ചു തുടങ്ങിയിരുന്നു.

Also Read:‘കേരളം ഇന്ത്യയ്ക്ക് പുറത്തല്ല, കിട്ടേണ്ട സഹായം കേന്ദ്രം തന്നില്ല’: മുഖ്യമന്ത്രി

പാതകൾക്കിരുവശവും ഒരേ മനസോടെ കാത്തുനിൽക്കുന്ന പതിനായിരങ്ങൾ.എല്ലാ വഴികളും വിശ്വനാഥന്റെ അമ്പല നടയിലേക്ക്. ഒടുവിൽ ദേശ പ്രദക്ഷിണം കഴിഞ്ഞു മടങ്ങിയെത്തിയ ശിവ പാർവതിമാരും, വള്ളി ദൈവാന സമേത സുബ്രഹ്മണ്യനും, മന്തക്കര മഹാഗണപതിയും, പഴയ കൽപ്പാത്തി ലക്ഷ്മി പെരുമാളും, ചാത്തപുരം പ്രസന്ന ഗണപതിയും നേർക്കുനേർ നേർ കണ്ടു.

Also Read: ‘കോണ്‍ഗ്രസിന് മതനിരപേക്ഷത സംരക്ഷിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ബിജെപി അവരുടെ തട്ടകത്തില്‍ വളര്‍ന്നത്’: മുഖ്യമന്ത്രി

വിശ്വാസ മനസുകളിൽ ദേവരഥ സംഗമത്തിന്റെ പുണ്യം പെയ്തിറങ്ങിയ നിമിഷം. ഇന്ന് രാവിലേ രഥങ്ങളിലേറിയ ലക്ഷ്മി പെരുമാളും, ചാത്തപുരം പ്രസന്ന മഹാഗണപതിയുമാണ് അവസാനമായി പുണ്യഭൂമിയിലേക്ക് കടന്നു വന്നത്. വിശ്വാസ മനം നിറച്ച ദേവസംഗമത്തിനു ശേഷം അടുത്തവർഷം വീണ്ടും കാണാൻ ഉപചാരം ചൊല്ലി പിരിയൽ. ദേവരഥങ്ങൾ കടന്നു പോയ വഴികളിലൂടെ പതിനായിരങ്ങളും തിരികെ മടങ്ങി. അടുത്ത തുലാമാസ പൗർണമിയിൽ വീണ്ടുംകാണാമെന്ന പ്രതീക്ഷയോടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News