കാപ്പിവടി കൊണ്ട് അടിയേറ്റ് 52 വയസുകാരി മരിച്ച സംഭവം: പ്രതിക്ക് മൂന്നര വര്‍ഷം തടവും പിഴയും

കല്‍പ്പറ്റയില്‍ കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് 52 വയസുകാരി മരണപ്പെട്ട സംഭവത്തില്‍ യുവാവിന് മൂന്നര വര്‍ഷം തടവും 10,000 രൂപ പിഴയും. തോമാട്ടുച്ചാല്‍, കടല്‍മാട്, കെ. മനുവിനെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എം. നസീറ ശിക്ഷിച്ചത്.

ALSO READ:  ‘ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി യുവതി ആത്മഹത്യ ചെയ്‌തു’, അത്ഭുതകരമായി രക്ഷപ്പെട്ട് കുഞ്ഞ്; ഭർത്താവിനും അമ്മയ്‌ക്കുമെതിരെ കേസ്

2018 നവംബര്‍ മാസത്തിലാണ് സംഭവം. മനുവിന്റെ അച്ഛന്റെ സഹോദരിയായ കല്ല്യാണിയാണ് മരണപ്പെട്ടത്. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ മനു വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. മന:പൂര്‍വമല്ലാത്ത നരഹത്യക്കും ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. അന്നത്തെ അമ്പലവയല്‍ സബ് ഇന്‍സ്പെക്ടറായിരുന്ന എം. അബ്ബാസ് അലി ആദ്യ അന്വേഷണം നടത്തിയ കേസില്‍ അന്നത്തെ സി.ഐ ജേക്കബ് കുറ്റപത്രം സമര്‍പ്പിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ എം.കെ. ജയപ്രമോദ് ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News