ഒരു സംഗീതജ്ഞന്‍ എന്നെ ലൈംഗികമായി ഉപദ്രവിച്ചു, അമ്മ തൂങ്ങിമരിച്ചതോടെ ഞാന്‍ ഡിപ്രഷനിലായി; വെളിപ്പെടുത്തലുമായി നടി കല്യാണി

Hema Committee

തന്റെ ജീവിതത്തിലെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും തന്‍റെ ക‍ഴിഞ്ഞകാല ജീവിതത്തെ കുറിച്ചും തുറന്നുപറഞ്ഞ് തമിഴ്, മലയാളം സിനിമകളില്‍ സജീവമായിരുന്ന നടി കല്യാണി രോഹിത്. തന്റെ അച്ഛന്‍ മദ്യപിക്കുകയും അമ്മയെ മര്‍ദിക്കുകയും ചെയ്യുമായിരുന്നുവെന്നും ചെറുപ്പം മുതലേ അത് കണ്ടാണ് ഞാന്‍ വളര്‍ന്നതെന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഡിപ്രഷന്‍ ബാധിച്ചത് അടക്കം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നടിയെ അലട്ടിയിരുന്നു. തന്റെ അമ്മ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും അച്ഛന്റെ മര്‍ദ്ദനത്തിനിടെ അമ്മ പലപ്പോഴും തളര്‍ന്ന് വീണിട്ടുണ്ടെന്നും നടി അഭമിഖത്തില്‍ പറഞ്ഞു.

“എന്റെ അമ്മ ഒരു ഭരതനാട്യം കലാകാരിയാണ്. അച്ഛന്‍ മദ്യപിക്കുകയും അമ്മയെ മര്‍ദിക്കുകയും ചെയ്യുമായിരുന്നു. ചെറുപ്പം മുതലേ അത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഞാനും അമ്മയും ഒരു ഷോയില്‍ ഒരുമിച്ച് ഭരതനാട്യം അവതരിപ്പിച്ചിരുന്നു. അത് കണ്ട് എന്നെ ഒരു പരിപാടിയുടെ അവതാരകയായി തിരഞ്ഞെടുത്തു. പക്ഷേ അച്ഛന്‍ അനുവദിച്ചില്ല. പിന്നെ എങ്ങനെയൊക്കെയോ അച്ഛന്റെ സമ്മതം വാങ്ങി പരിപാടിയില്‍ പങ്കെടുത്തു. അതുവഴിയാണ് സിനിമ ലഭിച്ചത്.

Also Read : ട്രാന്‍സ്ജെന്‍ഡര്‍ നയം കേരളത്തിലെ ട്രാന്‍സ് വിഭാഗങ്ങള്‍ക്കിടയില്‍ വലിയ മാറ്റമുണ്ടാക്കി: രഞ്ചു രഞ്ചിമാര്‍

ഇതിനിടെ അമ്മ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അച്ഛന്റെ മര്‍ദ്ദനത്തിനിടെ അമ്മ പലപ്പോഴും തളര്‍ന്ന് വീണിട്ടുണ്ട്. ഈ സമയത്താണ് ഒരു സംഗീതജ്ഞന്‍ എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അന്ന് ഇതെങ്ങനെ അമ്മയോട് പറയണമെന്ന് എനിക്കറിയില്ലായിരുന്നു. കാരണം അമ്മയുടെ മുന്നില്‍ ആ വ്യക്തി എന്നോട് വളരെ വാത്സല്യത്തോടെയാണ് പെരുമാറിയിരുന്നത്.

എന്റെ അമ്മയും അയാളെ ഒരു ഇളയ സഹോദരനെപ്പോലെയാണ് കണ്ടത്. 21-ാം വയസില്‍ വിവാഹം കഴിക്കാന്‍ അമ്മ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ വിവാഹം കഴിച്ചു. അമ്മയുടെ വീടിനടുത്ത് തന്നെ താമസം തുടങ്ങി. അമ്മയ്‌ക്കൊരു അസുഖം ഉണ്ടായിരുന്നു. ആ അസുഖം കാരണം അമ്മ വിഷാദത്തിലായിരുന്നു. ഒരു ദിവസം അമ്മ സ്വന്തം മുറിയില്‍ തൂങ്ങി മരിച്ചു.

Also Read : ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍

ആ സമയത്താണ് ഡിപ്രഷന്‍ എന്നെ ബാധിച്ചത്. ഒരു ദിവസം എനിക്ക് ഉണരാന്‍ കഴിഞ്ഞില്ല. എനിക്ക് എന്റെ കാല്‍ അവിടെ ഉണ്ടെന്ന് പോലും അറിയാന്‍ കഴിയുന്നില്ലായിരുന്നു. എന്റെ നട്ടെല്ലിന് ഒരു മേജര്‍ ഓപ്പറേഷന്‍ നടത്തി. അതിന് ശേഷം ഞങ്ങള്‍ വിദേശത്തേക്ക് പോയി. ഒരു ഘട്ടത്തില്‍ ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു” എന്നാണ് കല്യാണി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News