രാഷ്ട്രീയത്തിൽ വിജയ്‌-കമൽഹാസൻ കൂട്ടുകെട്ട് ഉണ്ടാകുമോ? താരത്തിന്റെ പ്രതികരണം വൈറൽ

രാഷ്ട്രീയത്തിലേക്ക് കടക്കുന്ന നടൻ വിജയ്‌യും കമൽഹാസനും ഒന്നിച്ചൊരു കൂട്ടുകെട്ട് ഉണ്ടാകുമോ എന്നാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്. തമിഴ് മാധ്യമങ്ങളിൽ ഇതിനെ കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ കമൽഹാസൻ നടത്തിയ ഒരു പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ALSO READ: ‘ഖാലിദ് റഹ്മാനെ അറിയാത്ത താനൊക്കെ എവിടത്തെ സിനിമാ നിരൂപകൻ ആണെടോ’? അശ്വന്ത് കോക്കിനും ഉണ്ണിക്കുമെതിരെ സോഷ്യൽ മീഡിയ

ഇരുവരും ഒന്നിച്ച ഒരു രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാകുമോ എന്ന ചോദ്യത്തിന് കമലഹാസൻ മറുപടി പറഞ്ഞില്ലെങ്കിലും താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കമലഹാസൻ പ്രതികരിച്ചിരുന്നു. തന്നെയും വിജയ്‌യയെും താരതമ്യം ചെയ്യേണ്ടതില്ലെന്നായിരുന്നു താരം ആദ്യം പറഞ്ഞത്. സിനിമ ഉപേക്ഷിക്കാനുള്ളത് വിജയ്‌യുടെ ആഗ്രഹമായിരുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.

‘എന്റെതേില്‍ നിന്ന് വ്യത്യസ്തമാണ് വിജയ് സിനിമകള്‍ എല്ലാം. കവി സ്‌നേഹന്‍ പ്രത്യേകമായി അദ്ദേഹത്തിന്റെ തന്നെ സ്‌റ്റൈലില്‍ എഴുതുന്നു. എന്റേത് അതില്‍ നിന്ന് വ്യത്യസ്തമാണ്. എന്തുകൊണ്ട് ഞാന്‍ അങ്ങനെ എഴുതുന്നില്ല എന്ന് ചോദിക്കുന്നതില്‍ ഒരു അര്‍ഥമമില്ല എന്നും കമല്‍ഹാസന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വ്യക്തമാക്കി. വ്യക്തിപരമായ തീരുമാനങ്ങളാണ് ഓരോരുത്തരും ചെയ്യുന്നത്’, കമൽഹാസൻ പറഞ്ഞു.

ALSO READ: ‘ചുമ്മാ കാണാഞ്ഞിട്ടൊന്നുമല്ല കേട്ടോ ജിലു മോളെ’, ജ്വാല അവാർഡ് വേദിയിൽ നർമം കലർന്ന മറുപടി നൽകി മമ്മൂട്ടി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അതേസമയം, രാഷ്ട്രീയത്തിലേക്ക് എത്തിയതിന് വിജയ്‌യെ താൻ അഭിനന്ദിക്കുകയാണെന്ന് കമൽഹാസൻ വ്യകത്മാക്കി. രാഷ്ട്രീയത്തിലേക്കെത്താന്‍ വിജയ്ക്ക് പ്രോത്സാഹനം നല്‍കിയ ആദ്യ ആളുകളില്‍ ഒരാള്‍ താനാണെന്നും, വിജയ് തന്നോട് നേരത്തെ രാഷ്ട്രീയത്തെ കുറിച്ച് ചര്‍ച്ച് ചെയ്തിരുന്നുവെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News