‘മുസ്ലിം സഹോദരങ്ങള്‍ക്ക് വിശുദ്ധ ദിനത്തില്‍ ദാരുണ വാര്‍ത്ത കേള്‍ക്കേണ്ടിവന്നു’; പൗരത്വ നിയമത്തിനെതിരെ കമല്‍ ഹാസന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ കമല്‍ ഹാസന്‍ രംഗത്ത്. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനും, ഭിന്നിപ്പുണ്ടാക്കാനും പൗരത്വ നിയമം കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ:പൗരത്വ നിയമ ഭേദഗതിയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി: ബിനോയ് വിശ്വം എംപി

‘ജനങ്ങളെ ഭിന്നിപ്പിക്കാനും ഇന്ത്യയുടെ ഐക്യം തകര്‍ക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള വ്യഗ്രതയിലാണ് കേന്ദ്രം പൗരത്വ നിയമം പ്രാബല്യത്തിലാക്കിയിരിക്കുന്നത്. നിയമത്തിന്റെ സാധുത സുപ്രിം കോടതി നിരീക്ഷിക്കുന്ന അവസരത്തിലാണ് നിയമം നടപ്പിലാക്കിയതെന്നത് സംശയം ജനിപ്പിക്കുന്നു. ശ്രീലങ്കന്‍ തമിഴ് വംശജരെ നിയമത്തിന്റെ പരിധിയിലുള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും കമല്‍ഹാസന്‍ ചോദിച്ചു. മറ്റ് സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് നിയമത്തിനെതിരെ തമിഴ്നാട് സംസ്ഥാന നിയമസഭയില്‍ പ്രമേയം പാസക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ:മോദി സര്‍ക്കാരിനെ പുകഴ്ത്തി യുഡിഎഫ് എംപിമാര്‍

മുസ്ലിം സഹോദരങ്ങള്‍ക്ക് അവരുടെ വിശുദ്ധമായ ദിനത്തിലാണ് ദാരുണമായ വാര്‍ത്ത കേള്‍ക്കേണ്ടിവന്നത്. ബിജെപി വിഭാവനം ചെയുന്ന ഇന്ത്യ എന്ന കാഴ്ചപാടിന്റെ ഉത്തമ ഉദാഹരണമാണ് പൗരത്വ നിയമമെന്നും കമല്‍ഹാസന്‍ പറഞ്ഞു. പൗരത്വ നിയമത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ തലവനും നടനുമായ വിജയ്‌യും രംഗത്തുവന്നിരുന്നു. തമിഴ്‌നാട്ടില്‍ നിയമം നടപ്പിലാക്കരുതെന്ന് അദ്ദേഹം തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം നിയമത്തിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News