‘ഉലകനായകൻ വീണ്ടും വരാർ’, ഇന്ത്യൻ രണ്ടാം ഭാഗത്തിലെ ആദ്യ ഗാനം ‘പാര’ പുറത്ത്; ചിത്രം കേരളത്തിൽ എത്തിക്കാൻ ഗോകുലം മൂവീസ്

ലോകമെമ്പാടുമുള്ള പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ഉലകനായകൻ ചിത്രമാണ് ഇന്ത്യൻ 2. ഏറെക്കാലങ്ങളായി ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. തമിഴിൽ സൂപ്പർഹിറ്റായ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് ഇപ്പോഴും വലിയ ഒരു ഫാൻ ബേസുണ്ട്. ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലനാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ജൂലൈ 12 ന് തിയേറ്ററുകളിലെത്തും.

ALSO READ: ‘പെണ്ണുങ്ങൾ സിനിമയിൽ ഇല്ല എന്ന വിഷമം തീരട്ടെ’, കാൻ വേദിയിൽ മലയാളികളുടെ അഭിമാനമായി കനി കുസൃതിയും ദിവ്യ പ്രഭയും; ചിത്രം പങ്കുവെച്ച് ശീതൾ ശ്യാം

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനം ‘പാര’ റിലീസായി. ഗാനത്തിന്റെ പ്രോമോ സോങ്ങ് റിലീസായ സമയം മുതൽ വലിയ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ. നിമിഷ നേരം കൊണ്ടാണ് ഹിറ്റ് ചാർട്ടിലേക്ക് ഗാനം ഇടം നേടിയത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്നു.

ALSO READ: ‘സൂപ്പർസ്റ്റാർ ഒന്നേയുള്ളൂ അത് മമ്മൂട്ടി സാർ ആണെന്ന് രാജ് ബി ഷെട്ടി’, 224 ലേറ്റ് നൈറ്റ് ഷോകളുടെ റെക്കോർഡുമായി കേരള ബോക്സോഫീസിൽ ടർബോ വിളയാട്ടം

ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, ആക്ഷൻ – അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – ജി കെ എം തമിഴ് കുമരൻ, പി ആർ ഒ – ശബരി. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News