‘വിട പറയാൻ മനസ്സില്ല സാറേ… ക്ഷമിക്കുക’; എം ടിയെ അനുസ്‌മരിച്ച് കമൽ ഹാസൻ

MT Vasudevan Nair passes away

എം ടി യുടെ വിയോഗം മലയാളത്തിന് വലിയ നഷ്ടമാണെന്ന് കമല്‍ ഹാസന്‍. കന്യാകുമാരി എന്ന ചിത്രം മുതല്‍ അവസാനം പുറത്തു വന്ന മനോരഥങ്ങള്‍ വരെ തങ്ങളുടെ സൗഹൃദം നീണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Also Read : സിനിമയില്‍ ഒന്നുമല്ലായിരുന്ന എന്നെ ലോകമറിയുന്ന കുട്ട്യേടത്തി ആക്കിയത് എംടിയാണ്; വിങ്ങിപ്പൊട്ടി കുട്ട്യേടത്തി വിലാസിനി

കമല്‍ ഹാസന്റെ വാക്കുകള്‍:

എഴുത്തുകാരന്‍ ആവാന്‍ ആഗ്രഹിക്കുന്നവരാകട്ടെ എഴുത്തുകാരനെന്ന് തന്നത്താന്‍ വിചാരിക്കുന്നവരാകട്ടെ, എഴുത്തുകാരന്‍ എന്ന് അംഗീകരിക്കപ്പെടുന്നവരാകട്ടെ എഴുത്തുകാരന്‍ എന്ന് അംഗീകരിക്കപ്പെടുന്നവരാകട്ടെ എല്ലാവര്‍ക്കും എം.ടി വാസുദേവന്‍ സാറിന്റെ എഴുത്തുകളെ ഓര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വികാരങ്ങള്‍ പലതരപ്പെട്ടതാണ്. ബഹുമാനവും അസൂയയും ഭയവും സ്‌നേഹവും തോന്നും. 19 വയസ്സില്‍ കന്യാകുമാരിയില്‍ അഭിനയിക്കുമ്പോള്‍ എം.ടിയുടെ വലിപ്പം എനിക്ക് മനസിലായിരുന്നില്ല. അതിന് ശേഷം എം ടി സാറിന്റെ നിര്‍മ്മാല്യം കാണാന്‍ ഇടയുണ്ടായി. എനിക്ക് സിനിമയോടുള്ള മോഹവും പ്രേമവും ഒരു ചെറിയ വിളക്കാണെങ്കില്‍ അതിനെ അഗ്‌നികുണ്ഡമാക്കിയത് നിര്‍മ്മാല്യം ചിത്രമാണ്. എന്നെ സംബന്ധിച്ചിടത്തോളം സത്യജിത് റേ, എംടിവി സാര്‍, ശ്യാം ബെനഗല്‍, ഗിരീഷ് കര്‍ണാട് എന്നിവരെല്ലാം വ്യത്യസ്ത സ്ഥലങ്ങളില്‍ ജനിച്ചവരാണെങ്കിലും സഹോദരന്മാരാണ്. നോവലിസ്റ്റ്, എഡിറ്റര്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ എല്ലാ മേഖലകളിലും വിജയിച്ച എഴുത്തുകാരനാണ് വാസുദേവന്‍ സാര്‍. വിജയിച്ചത് അദ്ദേഹം മാത്രമല്ല. മലയാളവും മലയാളം എഴുത്ത് ലോകവും സിനിമയുമാണ്. വിട പറഞ്ഞയക്കുന്നത് സാധാരണ സാമാന്യ മനുഷ്യരെയാണ്. എംടിവി സാര്‍ അദ്ദേഹത്തിന്റെ സാഹിത്യത്തോടൊപ്പം പലനൂറ് വര്‍ഷങ്ങള്‍ ഇവിടെ ജീവിക്കും. വിട പറയാന്‍ മനസ്സില്ല സാറേ… ക്ഷമിക്കുക…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News