സഖാവ് എന്‍.ശങ്കരയ്യയെ അനുശോചിച്ച് കമല്‍ ഹാസന്‍. സഖാവ് ശങ്കരയ്യ തന്റെ ജീവിതം മുഴുവന്‍ പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി ചെലവഴിച്ചിരുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
Also Read : സംസ്ഥാന ബഹുമതികളോടെ ഞങ്ങള്‍ എന്‍ ശങ്കരയ്യയെ യാത്രയാക്കും; എം കെ സ്റ്റാലിന്‍
അദ്ദേഹത്തിന്റെ വിയോഗത്തില്‍ വിലപിക്കുന്നവര്‍ ഇടതുപക്ഷക്കാര്‍ മാത്രമല്ല, മറിച്ച് മുഴുവന്‍ രാഷ്ട്രീയക്കാരുമാണെന്നും അദ്ദേഹം പറഞ്ഞു.
കമല്‍ ഹാസന്റെ വാക്കുകള്‍
സഖാവ് എന്‍.ശങ്കരയ്യ അന്തരിച്ചു
മഹാനായ സഖാവ് ഇന്നില്ല..
ജീവിതത്തിന്റെ ഓരോ നിമിഷവും നിസ്വാര്‍ത്ഥമായി ജീവിച്ച സഖാവ് സ.എന്‍.ശങ്കരയ്യ ഇപ്പോള്‍ നമ്മെ വിട്ടു പിരിഞ്ഞു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പരിശ്രമിക്കുകയും പിന്നീട് പ്രതിബദ്ധതയുള്ള കമ്മ്യൂണിസ്റ്റായി മാറുകയും ചെയ്ത സഖാവ് ശങ്കരയ്യ തന്റെ ജീവിതം മുഴുവന്‍ പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി ചെലവഴിച്ചു.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ വിലപിക്കുന്നവര്‍ ഇടതുപക്ഷക്കാര്‍ മാത്രമല്ല, മറിച്ച് മുഴുവന്‍ രാഷ്ട്രീയക്കാരുമാണ്. ഇന്ന് വളരെ ദുഃഖകരമായ ദിവസമാണ്
അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആശയത്ത നാം ഹൃദയത്തോട് ചേര്‍ത്തു പിടിക്കണം. ധീരസഖാവിന് അന്ത്യാഭിവാദ്യങ്ങള്‍…
மாபெரும் தோழர் மறைந்தார்.
நூறாண்டு தாண்டிய தன் வாழ்வில், நினைவு தெரிந்த பருவம் முதல் ஒரு நாளையும், ஒரு நொடியையும் தனக்கென வாழாத் தகைமையைக் கைக்கொண்ட முதுபெரும் தோழர் என்.சங்கரய்யா நம்மை நீங்கினார்.
சுதந்திர வேட்கையிலும் அதன் பிறகு பொதுவுடைமைக் கொள்கையிலும் ஆழ்ந்திருந்த தோழர்,…
— Kamal Haasan (@ikamalhaasan) November 15, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here