വിജയക്കുതിപ്പില്‍ ജയിലര്‍; ആശംസകള്‍ അറിയിച്ച് സാക്ഷാല്‍ കമല്‍ഹാസനും

നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനം ചെയ്ത് രജിനികാന്ത് നായകനായ ജയിലര്‍ വന്‍ വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പൊഴിതാ ഇപ്പോഴിതാ ജയിലറിന്റെ വിജയത്തില്‍ കമല്‍ഹാസനും സംവിധായകന്‍ നെല്‍സണെ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ചിത്രം ഇതിനോടകം ചിത്രം മൂന്നൂറ് കോടി കളക്ഷന്‍ സ്വന്തമാക്കി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ ചിത്രത്തിന് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം റിലീസ് ചെയ്ത ശേഷമുള്ള ആദ്യത്തെ ഞായറാഴ്ച ആയ ഇന്നലെ 6.85 കോടി രൂപ ചിത്രം സ്വന്തമാക്കി.

സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.

രമ്യ കൃഷ്ണന്‍, ജാക്കി ഷ്റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിദേശത്തും ജയിലറിന് മികച്ച അഭിപ്രായം തന്നെയാണ് ലഭിക്കുന്നത്. വമ്പന്‍ കളക്ഷനാണ് രജിനി ചിത്രം വിദേശ രാജ്യങ്ങളിലും സ്വാന്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News