രാഷ്ട്രീയ വിഷയങ്ങളില്‍ തന്‍റെ നിലപാട് കൃതമായി പ്രഖ്യാപിച്ച നടനാണ് കമല്‍ഹാസന്‍. നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ പ്രതികരിക്കുന്ന ചുരുക്കം അഭിനേതാക്കളില്‍ മുന്‍പന്തിയിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനം. ഇപ്പോഴിതാ ഡിഎംകെ എംപി കനിമൊഴിയെ ബസിൽ കയറ്റിയതിന്‍റെ പേരിൽ ജോലി നഷ്ടമായ കോയമ്പത്തൂരിലെ വനിതാ ഡ്രൈവര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ഈ ഉലകനായകന്‍.
ജോലി നഷ്ടമായ ശര്‍മ്മിളയ്ക്ക് പുത്തന്‍ കാറാണ് അദ്ദേഹം സമ്മാനിച്ചിരിക്കുന്നത്. ശര്‍മ്മിളയെയും കുടുംബത്തെയും നേരിട്ട് കണ്ടാണ് കമൽഹാസൻ പുതിയ കാര്‍ സമ്മാനിച്ചത്. ശർമ്മിള ഇനി തൊഴിലാളി അല്ലെന്നും റെന്‍റൽ കാര്‍ ഉടമയാണെന്നും കമൽഹാസൻ പറഞ്ഞു. കനിമൊഴിയെ ബസിൽ കയറ്റിയതിന് പിന്നാലെ ബസുടമയുമായി തര്‍ക്കമുണ്ടായതോടെയാണ് ശര്‍മ്മിളയ്ക്ക് ജോലി നഷ്ടമായത്. സ്വന്തം പ്രശസ്തിക്ക് വേണ്ടി ശര്‍മ്മിള കനിമൊഴിയെ ബസിൽ കയറ്റിയെന്നായിരുന്നു ഉടമയുടെ ആരോപണം.
ALSO READ: ‘ലിയോ’ യിലെ വിജയ് പാടിയ ഗാനത്തിനെതിരെ പരാതി
കോയമ്പത്തൂര്‍ ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് മലയാളിയായ വടവള്ളി സ്വദേശി ശർമ്മിള.
കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറെന്ന നിലയിൽ പ്രശസ്തയായ 24കാരി ശർമ്മിളയെ നേരിട്ട് അഭിനന്ദിക്കാന്‍ കനിമൊഴി എംപി എത്തിയിരുന്നു. ശർമ്മിളയോട് കുശലം പറഞ്ഞ് എംപി അൽപസമയം വാഹനത്തിൽ യാത്ര ചെയ്തു. യാത്രയ്ക്കിടെ കണ്ടക്ടർ എംപിയോട് ടിക്കറ്റ് ചോദിച്ചതിനെ ശര്‍മ്മിള എതിര്‍ത്തു.
കണ്ടക്ടർക്കെതിരെ പരാതി പറയാൻ ബസ് ഉടമയുടെ അടുത്ത് ശർമ്മിള എത്തിയപ്പോൾ അയാള്‍ ശകാരിക്കുകയായിരുന്നു. സ്വന്തം പ്രശസ്തിക്ക് വേണ്ടിയാണ് ഡ്രൈവർ ഓരോന്ന് ചെയ്യുന്നതെന്നും ബസ് ഉടമയെ വിവരം അറിയിക്കുന്നില്ലെന്നുമായിരുന്നു ഉടമയുടെ പരാതി. ജോലിക്ക് വരണമെന്ന് നിർബന്ധമില്ലെന്നും ബസ് ഉടമ പറഞ്ഞു.
സംഭവം വിവാദമായതോടെ പ്രതികരണവുമായി ഉടമ രംഗത്തെത്തിയിരുന്നു. ജോലിയിൽ നിന്ന് താൻ പറഞ്ഞുവിട്ടിട്ടില്ലെന്നും ജോലി മതിയാക്കിയത് ശർമ്മിളയെന്നുമായിരുന്നു ബസ് ഉടമയുടെ വാദം. സംഭവം അറിഞ്ഞ എംപി പ്രതികരണവുമായി രംഗത്തെത്തി. ശർമ്മിളയെ സംരക്ഷിക്കുമെന്നും പുതിയ ജോലി ക്രമീകരിക്കുമെന്നും കനിമൊഴി പറഞ്ഞു. കനിമൊഴിയും ഡ്രൈവറും തമ്മിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ALSO READ: ഷാജൻ സ്കറിയ നടത്തുന്നത് മാധ്യമ പ്രവർത്തനമല്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി; മറുനാടന് വീണ്ടും തിരിച്ചടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here