ഉലകനായകന്‍ കമല്‍ ഹാസന്റെ 69-ാം ജന്മദിനമാണ് ഇന്ന്. ഇന്ത്യൻ സിനിമയില്‍ എതിരാളികളില്ലാത്ത പ്രതിഭാസമാണ് കമൽഹാസന്റേത്. സിനിമകൾ പോലെതന്നെ വ്യത്യസ്തമാണ് കമൽ ഹാസന്റെ ജീവിതവും. 2002ല്‍ ആണ് കമല്‍ ഹാസന്‍ തന്റെ അവയവങ്ങളും ശരീരവും മരണ ശേഷം ദാനം ചെയ്യുന്നു എന്ന് പ്രഖ്യാപിച്ചത്. 2002 ആഗസ്റ്റ് 15ന്, സ്വാതന്ത്രദിന പരിപാടിയിലാണ് മദ്രാസ് മെഡിക്കല്‍ കോളേജിലെ അനാട്ടമി ഡിപ്പാര്‍ട്ട്മെന്റിലേക്ക്, വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി മരണ ശേഷം തന്റെ ശരീരം ദാനം ചെയ്യുന്നു എന്ന് പ്രഖ്യാപിച്ചത്.
Also Read; “നിങ്ങൾ ഒരു അപൂർവ ഹൃദയമാണ്”; അച്ഛന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് ശ്രുതി ഹാസൻ
ആറാമത്തെ വയസിൽ ബാലനടനായി 1960-ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച കമൽ ഹാസൻ, ആറുപതിറ്റാണ്ടിലേറെയായി വെള്ളിത്തിരയില്‍ സജീവ സാന്നിദ്ധ്യമാണ്. ഫാൻസ് അസോസിയേഷൻ ക്ലബ്ബുകളെ ക്ഷേമകാര്യ സംഘടനകളാക്കി മാറ്റിയ ആദ്യത്തെ നടനാണ് കമൽ ഹാസൻ. അതുപോലെ തന്നെ ‘കമല്‍ നര്‍പണി ഐക്യം’ എന്ന ഈ സംഘടനയിലൂടെ രക്തദാനം, നേത്രദാനം, പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയ ധാരാളം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും കമൽ ഹാസൻ നേതൃത്വം നല്‍കുന്നുണ്ട്.
Also Read; കാർത്തിയോട് തനിക്ക് അസൂയ; കാരണം വെളിപ്പെടുത്തി സൂര്യ
മികച്ച നടനുള്ള നാല് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, 19 ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, സിനിമയിലെ സംഭാവനകള്‍ക്ക് കലൈമാമണി, പത്മശ്രീ, പദ്മഭൂഷണ്‍ തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ എന്നിവ കമൽ ഹാസൻ. 2016-ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ കമലിനെ പ്രശസ്തമായ ഷെവലിയര്‍ ബഹുമതി നല്‍കി ആദരിച്ചു. ഏത് വെല്ലുവിളിയേയും നേരിടാനുള്ള സ്ഥിരോത്സാഹവും ആരാധകരുടെ സ്നേഹവും കമലിന് പിന്തുണയായുള്ള സാഹചര്യത്തിൽ കമലഹാസന് സാധിക്കാത്തതായി എന്താണുള്ളതെന്നാണ് ഈ പിറന്നാളിനും ജനങ്ങൾ ചോദിക്കുന്നത്. അതോടൊപ്പം അദ്ദേഹത്തിന് ദീര്‍ഘായുസ്സും നാളുകളും നേരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here