ചെറുപ്രായത്തിൽ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ കമൽഹാസൻ.തന്നെപ്പോലെ ഇത്രയും നല്ല നടനെ എന്താണ് ആരും അംഗീകരിക്കാത്തത് എന്ന് ആലോചിച്ചാണ് ഇരുപതാം വയസ്സില്‍ താൻ ആത്മഹത്യ ചെയ്യുന്ന കാര്യം ചിന്തിച്ചത്. ചെന്നൈയിലെ ലയോള കോളജിലെ വിദ്യാര്‍ഥികളോടാണ് കമൽഹാസൻ ഇക്കാര്യം വെളിപ്പെടുത്തിയത്. വേദിയില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്കും താരം മറുപടി പറഞ്ഞു.
ALSO READ:കുത്തിവെപ്പ് മാറിനല്‍കി: യു.പിയില്‍ 17-കാരിക്ക് ദാരുണാന്ത്യം
കൂടാതെ അദ്ദേഹത്തിന്റെ ജീവിതത്തിലെ അനുഭവങ്ങളെ കുറിച്ചും കമൽ ഹസൻ പറഞ്ഞു.
ഉദ്ഘാടനങ്ങളിലും മറ്റും പങ്കെടുക്കാനായി താൻ കോളജുകളിലേക്ക് പോകുമ്പോൾ അമ്മ എന്നോട് പറയുമായിരുന്നു നീ ചെറുപ്പത്തില്‍ ഈ ആവേശം കാണിച്ചില്ലല്ലോ എന്ന്. ശരിയാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ കലയായിരുന്നു എനിക്കെല്ലാം. അതോടെ പഠിക്കാന്‍ പോകാന്‍ വയ്യ എന്ന് തീരുമാനിച്ചു.
കലയില്‍ മുഴുകി കഴിഞ്ഞപ്പോഴാണ് അത് കൂടുതലായി മനസിലാക്കാന്‍ കുറച്ചു കൂടി വിദ്യാഭ്യാസവും ഭാഷാജ്ഞാനവും വേണമെന്ന് . അപ്പോഴാണ് പഠിക്കാന്‍ പോകാത്തതിലുള്ള നിരാശ തോന്നിയത്. പള്ളിക്കൂടത്തില്‍ പോകാത്തവരെ കോളേജില്‍ ചേര്‍ക്കില്ലല്ലോ. എന്നാലും അഭിനയം അന്നെ ആഗ്രഹമുള്ളതുകൊണ്ട്, പല തവണ കോളജ് കുമാരനായി വേഷമിട്ടിട്ടുണ്ട് എന്നും താരം പറഞ്ഞു. കൂടാതെ സുഹൃത്തിനൊപ്പം നല്ല ഡ്രസ്സൊക്കെ ധരിച്ച്, സിനിമ ഡയലോഗിന്റെ പുസ്തകങ്ങളൊക്കെയായിട്ട് വെറുതേ ലയോള കോളജില്‍ താൻ പോകുമായിരുന്നു എന്നും കമൽ ഹസൻ പറഞ്ഞു.
ALSO READ:പി.ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഒക്ടോബര്‍ 10 ലേക്ക് മാറ്റി
മണിപ്പൂരിലെ കായികപ്രതിഭകളെ ഇവിടേക്ക് വരുത്തി പ്രത്യേക കായിക പരിശീലനം നല്‍കാന്‍ നടപടികള്‍ ആരംഭിച്ച കായിക മന്ത്രി ഉദയനിധി സ്റ്റാലിന് പ്രത്യേക അഭിനന്ദങ്ങളും താരം അറിയിച്ചു.മണിപ്പൂരിലെ പോര്‍ക്കളങ്ങളിൽ നിന്ന് രക്ഷപെട്ട്, ഇവിടെയെത്തുന്നവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ചെയ്യുന്ന സഹായങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അത് ചെയ്യുന്നുണ്ട്. മണിപ്പൂരില്‍ നടക്കുന്ന വിഷയമല്ലേ, നമുക്കെന്ത് എന്ന ചിന്തയല്ല, മറിച്ച് എന്ത് ചെയ്യാം എന്നാണ് ചിന്തിക്കുന്നത്. തമിഴ്നാട്ടിലും അങ്ങനെ തന്നെയാണ് എന്നും താരം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here