സിനിമ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച് നടന് കമല്ഹാസന്. തലമുറകളുടെ താരമായി ജീവിക്കാതെ ജീവിക്കുന്ന ഒരു നടന് മാത്രമെ നമുക്കുണ്ടായിട്ടുള്ളു എന്ന് അദ്ദേഹം പറഞ്ഞു. അത് മലയാളത്തിലെ ജയന് ആണെന്നും താരം പറഞ്ഞു.
പലപ്പോഴും എന്റെ സിനിമാനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജയനെക്കുറിച്ചുള്ള ഓര്‍മകള്‍ കടന്നുവരാറുണ്ട്. ഈ കഥാപാത്രത്തെ ജയന് അവതരിപ്പിച്ചിരുന്നെങ്കിലെന്ന് വെറുതെ ഞാന്‍ ആഗ്രഹിച്ചുപോകാറുമുണ്ട്.
ജീവിതാഭിനയത്തിന് വളരെ ചെറുപ്പത്തില്‍ത്തന്നെ അപകടം തിരശ്ശീല വീഴ്ത്തിയെങ്കിലും പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ഇന്നും ജനമനസ്സുകളില്‍ സ്ഥാനം ലഭിക്കുന്നു എന്നത് ഇന്ത്യന്‍ സിനിമയില്‍ ജയനു മാത്രം സാധ്യമായ അപൂര്‍വതയാണെന്നും കമല്ഹാസന് പറഞ്ഞു.
‘ജരാനരകള്‍ ബാധിച്ച ഒരു ജയനെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല, എല്ലാകാലത്തും യുവതലമുറയുടെ പ്രതിനിധിയായിരുന്നു ജയന്. തലമുറകളുടെ താരമായി ജീവിക്കാതെ ജീവിക്കുന്ന ഒരു നടന് മാത്രമെ നമുക്കുണ്ടായിട്ടുള്ളു. അത് ജയനാണ്. പലപ്പോഴും എന്റെ സിനിമാനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജയനെക്കുറിച്ചുള്ള ഓര്‍മകള്‍ കടന്നുവരാറുണ്ട്.
ഈ കഥാപാത്രത്തെ ജയന് അവതരിപ്പിച്ചിരുന്നെങ്കിലെന്ന് വെറുതെ ഞാന്‍ ആഗ്രഹിച്ചുപോകാറുമുണ്ട്. ജീവിതാഭിനയത്തിന് വളരെ ചെറുപ്പത്തില്‍ത്തന്നെ അപകടം തിരശ്ശീല വീഴ്ത്തിയെങ്കിലും പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ഇന്നും ജനമനസ്സുകളില്‍ സ്ഥാനം ലഭിക്കുന്നു എന്നത് ഇന്ത്യന്‍ സിനിമയില്‍ ജയനു മാത്രം സാധ്യമായ അപൂര്‍വതയാണ്.
ജയനെ ആദ്യം കണ്ട നിമിഷം ഇന്നും എന്റെ ഓര്‍മയിലുണ്ട്. തിരുവനന്തപുരത്ത് ‘അഗ്നിപുഷ്പ’ത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്തായിരുന്നു അത്. അന്നു ഞാന്‍ താമസിച്ചിരുന്ന താര ഹോട്ടലില്‍വെച്ച് ജയഭാരതിയാണ് ജയനെ പരിചയപ്പെടുത്തി തന്നത്. നല്ല മസിലൊക്കെയുള്ള ആ കരുത്തന്, നിറഞ്ഞ പുഞ്ചിരിയോടെ ഹസ്തദാനം ചെയ്തത് മറക്കാനാവില്ല.
ആരും എന്നോട് പറയാതെ തന്നെ ഞാന്‍ മനസില്‍ ഉറപ്പിച്ചു, കഴിയാവുന്ന സഹായങ്ങള്‍ ജയന് ചെയ്തു കൊടുക്കണം. എന്നാല്‍ സഹായങ്ങളൊന്നും ജയന് ചെയ്തുകൊടുക്കേണ്ടി വന്നില്ല. അവസരങ്ങള്‍ ജയനെ തേടി എത്തുകയായിരുന്നു,’കമല്ഹാസന് പറയുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here