‘തമിഴിലേക്ക് വരൂ, ഞാന്‍ നിങ്ങളുടെ മാനേജര്‍ ആയിക്കൊള്ളാം’; അന്ന് നെടുമുടിയോട് കമല്‍ ഹാസന്‍ പറഞ്ഞ വാക്കുകള്‍

മലയാളത്തിലെ അഭിനയ കുലപതി നെടുമുടി വേണു അന്തരിച്ചിട്ട് ഇന്ന് മൂന്ന് വര്‍ഷം തികയുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ് നടന്‍ കമല്‍ ഹാസന്‍ നെടുമുടി വേണുവിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ്.

കൈരളി ചാനലില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി അവതരിപ്പിച്ചിരുന്ന ജെബി ജങ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് നെടുമുടി വേണു, പണ്ട് കമല്‍ഹാസന്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

നെടുമുടി വേണുവിനെ തമിഴിന് കിട്ടണമായിരുന്നുവെന്നും തമിഴിന് കിട്ടിയിരുന്നുവെങ്കില്‍ ഒരുപാട് കടഞ്ഞെടുക്കാമായിരുന്നുവെന്നും കമല്‍ ഹാസന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെന്ന്, ജോണ്‍ ബ്രിട്ടാസ് പറഞ്ഞപ്പോഴാണ് നെടുമുടി വേണു മനസ് തുറന്നത്.

നിങ്ങള്‍ മലയാളത്തില്‍ അഭിനയിച്ചിട്ട് കാര്യമില്ല. മലയാളത്തില്‍ നിങ്ങള്‍ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്ത് കഴിഞ്ഞു. നിങ്ങള്‍ തമിഴിലേക്ക് വരൂ, ഞാന്‍ നിങ്ങളുടെ സെക്രട്ടറിയോ പി എയോ ആകാം. ഇവിടെ നിന്നും ഒന്നുമുതല്‍ നമുക്ക് തുടങ്ങാമെന്നും കമല്‍ഹാസന്‍ പറഞ്ഞുവെന്ന് നെടുമുടി വേണു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News