പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ടുവിന്റെ അപ്ഡേഷൻ പങ്കുവെച്ചിരിക്കുകയാണ് കമൽഹാസൻ. നേരത്തെ സിനിമയ്ക്ക് ഒരു മൂന്നാം ഭാഗമുണ്ടാകുമെന്ന് കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. ഇപ്പോൾ മൂന്നാം ഭാഗത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമാക്കിയിരിക്കുകാണ് താരം.
ALSO READ: വിഴിഞ്ഞത്ത് പെയിന്റ് കടയ്ക്ക് തീപിടിച്ചു; ആളപായമില്ല
ഇന്ത്യൻ 2 എത്തി ആറുമാസത്തിന് ശേഷം ഇന്ത്യന്‍ 3 റിലീസ് ചെയ്യുമെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി .ഇന്ത്യൻ 2 ന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. അടുത്ത വർഷമായിരിക്കും ഇന്ത്യൻ 2 എത്തുക. ഇന്ത്യൻ 2 എത്തി ആറുമാസത്തിന് ശേഷം ഇന്ത്യന്‍ 3 റിലീസ് ചെയ്യുമെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി.
1996-ലെ ഇറങ്ങിയ ‘ഇന്ത്യൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2 . ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനയിക്കുന്നു . അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന്റെ സംഗീതം.
ALSO READ: അടച്ചിട്ട ദുബൈയിലെ മൂന്ന് മെട്രോ സ്റ്റേഷനുകളിലെ സര്‍വീസുകൾ ഇന്ന് മുതല്‍ പ്രവർത്തനമാരംഭിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here