“എന്‍റെ പ്രിയപ്പെട്ട സഹോദരന്‍ ശ്രീകുമാരന്‍”, ‘വയലാര്‍ അവാര്‍ഡ്’ നേട്ടത്തില്‍ ആശംസകളുമായി കമല്‍ ഹാസന്‍

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹനായ ശ്രീകുമാരന്‍ തമ്പിക്ക് ആശംസകള്‍ അറിയിച്ച് നടന്‍ കമല്‍ ഹാസന്‍. ശ്രീകുമാര്‍ തമ്പി സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയച്ചതിനെകുറിച്ചും കമല്‍ ഫേസ്ബുക്കില്‍ കുറിച്ചു. തന്‍റെ പ്രിയപ്പെട്ട സഹോദരന്‍ ഒരു ബഹുമുഖ പ്രതിഭയാണെന്നും വയലാര്‍ അവാര്‍ഡ് നേടിയതില്‍ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നതായും അദ്ദേഹം കുറിച്ചു.

ALSO READ: തിരുവനന്തപുരത്ത് ബ്രൂസെല്ല സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി

എന്‍റെ പ്രിയപ്പെട്ട സഹോദരന്‍ ശ്രീകുമാരന്‍, പ്രൊഡ്യൂസര്‍, എഴുത്തുകാരന്‍, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ ഒരു ബഹുമുഖ പ്രതിഭയാണ്. ഞാനും പ്രേംകുമാറും അദ്ദേഹം സംവിധാനം ചെയ്ത ‘തിരുവോണം’ എന്ന ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പുസ്തകമായ ജീവിതം ഒരു പെന്‍ഡുലം എന്ന ചിത്രത്തിന് കേരളത്തിലെ വലിയ പുരസ്‌കാരമായ വയലാര്‍ അവാര്‍ഡ് ലഭിച്ചു. പ്രിയപ്പെട്ട സഹോദരന്‍ ശ്രീകുമാരന് ആശംസകള്‍- കമല്‍ ഹാസന്‍ കുറിച്ചു.

ALSO READ: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം നേടി ക്ലോഡിയ ഗോള്‍ഡിന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News